മൊഗ്രാൽ ഗാന്ധി നഗർ ശ്രീ കോഡ്ദബ്ബു ദൈവസ്ഥാനം; പുനർപ്രതിഷ്ഠയും, ബ്രഹ്മ കലശോത്സവവും ഏപ്രിൽ 23 മുതൽ
മൊഗ്രാൽ(www.truenewsmalayalam.com) : മൊഗ്രാൽ ഗാന്ധി നഗറിൽ ശ്രീ കോഡ്ദബ്ബും,പരിവാര ദൈവങ്ങളുടെയും നവീകരിച്ച ശ്രീകോവിലിൽ ദൈവങ്ങളുടെ പുനപ്രതിഷ്ഠയും,ബ്രഹ്മ കലശോത്സവവും നേമോ ത്സവവും 2024 ഏപ്രിൽ 23 മുതൽ 28 വരെ തീയതികളിലായി നടക്കും.
ഇരുപത്തിമൂന്നാം തീയതി ചൊവ്വാഴ്ച വൈകുന്നേരം 5 മണിയോടെ പരിപാടികൾക്ക് തുടക്കമാവും.
24ആം തീയതി രാവിലെ 8:50 നുള്ളിൽ നടക്കുന്ന ശുഭമുഹൂർത്തത്തിൽ ശ്രീ കോഡ്ദബ്ബു പരിവാര ദൈവങ്ങളുടെ പുനർപ്രതിഷ്ഠ ബ്രഹ്മ കലാശാഭിഷേകം നടക്കും. തന്ത്രി വാര്യനായ ബ്രഹ്മശ്രീ മുജുങ്കാവ് രാധാകൃഷ്ണ ഭട്ട് ചടങ്ങിന് കാർമികത്വം വഹിക്കും.
തുടർന്നുള്ള ദിവസങ്ങളിൽ വിവിധ ദൈവങ്ങളുടെ പേരിലുള്ള തെയ്യം അരങ്ങേറും.
ശ്രീ കോവിലിന് സമീപത്തായി അന്നദാന വിതരണ ത്തിനും സംവിധാനം ഒരുക്കിയിട്ടുണ്ട്.
28ന് രാവിലെ ഭണ്ഡാരം ഇറങ്ങുന്നതോടെ പരിപാടിക്ക് സമാപനമാവുമെന്ന് പ്രസിഡണ്ട് ജനാർദ്ദന മൊഗ്രാൽ, സഹ ഭാരവാഹികളായ ഗംഗാധരൻ, അനന്ത മംഗളം, വേണുഗോപാൽ, പ്രമോദ് കുമാർ, ദിനേശ് മൊഗ്രാൽ, രമേഷ് ഗാന്ധിനഗർ, ലക്ഷ്മൺ, സമ്പത്ത് കുമാർ എന്നിവർ അറിയിച്ചു.
പരിപാടിയുടെ വിജയത്തിന് വിപുലമായ സ്വാഗതസംഘം കമ്മിറ്റിക്കും രൂപം നൽകിയിട്ടുണ്ട്.
Post a Comment