റംസാൻ 27പിന്നിട്ടു; പള്ളികളൊക്കെ പ്രാർത്ഥനാനിർഭ രമാകുന്നു, മഴയ്ക്കും, ഫലസ്തീൻ ജനതയ്ക്കും പ്രത്യേക പ്രാർത്ഥനകൾ
മൊഗ്രാൽ(www.truenewsmalayalam.com) : പ്രാർത്ഥനക ൾക്ക് ഉത്തരം കിട്ടുന്ന വിശുദ്ധ മുഹൂർത്തത്തിന് വേണ്ടിയുള്ള വിശ്വാസികളുടെ കാത്തിരിപ്പിന്റെ നാളുകളാണ് ഇനിയുള്ള ദിനരാത്രങ്ങൾ.ആത്മ സംസ്കരണത്തിന്റെ മാസത്തിലെ ഏറ്റവും വിശിഷ്ടമായ ദിനങ്ങളാണ് റമദാൻ അവസാന പത്തിലെ നാളുകൾ.
1000 മാസങ്ങളേക്കാൾ ശ്രേഷ്ഠമായ രാവ് റമളാന്റെ അവസാന പത്തിലാണെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ പള്ളികളിൽ മുഴുവൻ സമയ പ്രാർത്ഥനയിൽ മുഴുകുകയാണ് വിശ്വാസികളേറെയും.
റംസാനിലെ പ്രത്യേക രാത്രി നമസ്കാരമായ തസ്ബീഹ്,തറാബീഹ് നമസ്കാരത്തിനും, പ്രത്യേക പ്രാർത്ഥനയ്ക്കും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പള്ളികളിൽ വലിയ തോതിലുള്ള ഇഫ്താർ സംഗമങ്ങളും നടന്നുവരുന്നു.
Post a Comment