മഞ്ചേശ്വരം സ്വദേശി ഹൃദയാഘാദത്തെ തുടർന്ന് നിര്യാതനായി
മഞ്ചേശ്വരം(www.truenewsmalayalam.com) : മഞ്ചേശ്വരം സ്വദേശി ഹൃദയാഘാദത്തെ തുടർന്ന് നിര്യാതനായി.
മഞ്ചേശ്വരം, കുഞ്ചത്തൂര്‍, സണ്ണടുക്ക സ്വദേശി അബ്ദുല്‍ റഹ്‌മാന്‍ അഷ്റഫാ(42)ണ് ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ചത്.
ദുബായിലുള്ള സഹോദരന്‍ തുടര്‍ച്ചയായി വിളിച്ചിട്ടും ഫോണെടുക്കാത്തതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അബ്ദുല്‍ റഹ്‌മാന്‍ അഷ്റഫിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പരേതനായ അബ്ദുല്‍ റഹ്‌മാൻ- ഖദീജുമ്മ ദമ്പതികളുടെ മകനാണ്.
ഭാര്യ: നൗസീന.
മക്കള്‍: സഹന, മൈസ.
സഹോദരങ്ങള്‍: ഹനീഫ് (ദുബായ്), ഹാഷിഫ്, ആയിഷ, സുഹ്റ, സീനത്ത്.
Post a Comment