JHL

JHL

കുമ്പളയിൽ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറും ടെമ്പോയും കത്തി നശിച്ചു; കാരണം വ്യക്തമല്ല

കുമ്പള(www.truenewsmalayalam.com) : കുമ്പളയിൽ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറും ടെമ്പോയും കത്തി നശിച്ചു.

 വർക്ക്ഷോപ്പ് ജീവനക്കാരനായ കുമ്പള പൊസത്തടുക്ക സ്വദേശിയായ മധുസൂദനൻ്റെ വീട്ടിനു മുന്നിൽ അറ്റകുറ്റപ്പണിക്കായി  നിറുത്തിയിരുന്ന സ്വിഫ്റ്റ് കാറും ടെെമ്പോയുമാണ് കത്തി നശിച്ചത്.

  കുമ്പള കടപ്പുറത്തെ കായിഞ്ഞിയുടേതാണ് ടെമ്പോ, കാർ മഞ്ചേശ്വരം സ്വദേശിയുടേതാണ്.

കാസർകോടു നിന്നെത്തിയ മൂന്ന് ഫയർഫോഴ്‌സ് യൂണിറ്റുകളാണ് തീ അണച്ചത്. തീ പിടിച്ചതിന്റെ കാരണം വ്യക്തമല്ല.


No comments