കുമ്പള ടൗണിൽ വ്യാപാരസ്ഥാപനങ്ങളിൽ നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ ഹരിതകർമ്മ സേന റോഡിലുപേക്ഷിച്ചുപോയി ; ദിവസങ്ങൾക്കകം ഇതേസ്ഥലത്ത് മാലിന്യങ്ങൾ കുന്നുകൂടി
കുമ്പള(www.truenewsmalayalam.com) : കുമ്പള ടൗണിൽ മാലിന്യം കൂമ്പാരമായി കെട്ടിക്കിടക്കുന്നു.
ദിവസങ്ങൾക്ക് മുമ്പ് ഹരിത കർമ്മ സേന കടകളിൽ നിന്ന് ശേഖരിച്ച മാലിന്യങ്ങൾ പൂർണമായി നീക്കം ചെയ്യാതെ ഉപേക്ഷിച്ചു പോയിരുന്നു.
മാലിന്യം കൂട്ടിയിട്ടത് കണ്ടതോടെയാണ് അതെ സ്ഥലത്ത് ആളുകൾ മാലിന്യം വലിച്ചെറിയാൻ തുടങ്ങിയത്.
കാക്കയും മറ്റു മൃഗങ്ങളും കടിച്ചു വലിക്കാൻ തുടങ്ങിയതോടെ മാലിന്യങ്ങൾ വഴിയരികിലേക്ക് ചിതറിയ നിലയിലാണ്.
Post a Comment