JHL

JHL

വിട്ലയിൽ കിണറ്റിൽ കുടുങ്ങി ആനക്കല്ല് സ്വദേശിയടക്കം രണ്ടുപേർ മരിച്ചു

 


മഞ്ചേശ്വരം(www.truenewsmalayalam.com) : കിണറിലെ റിങ് ജോലിക്കടെ അപകടത്തിൽപ്പെട്ട് രണ്ടുപേർ മരിച്ചു. 

ആനക്കല്ല് സ്വദേശി മുഹമ്മദലി (26), കർണാടക വിട്ല സ്വദേശി ഇബ്രാഹിം (38) എന്നിവരാണ് അപകടത്തിൽപ്പെട്ട മരിച്ചത്. 

വിട്ലയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കിണറ്റിലെ ജോലി കഴിഞ്ഞ് സഹത തൊഴിലാളികൾക്കൊപ്പം മുകളിലേക്ക് കയറുന്നതിനിടെ മുഹമ്മദലി തളർന്നു വീഴുകയായിരുന്നു, മുഹമ്മദലി രക്ഷപ്പെടുത്താൻ ആയി ഇബ്രാഹിം ശ്രമിക്കുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. 

കിണറ്റിൽ കുടുങ്ങി ഇരുവരെയും ഫയർഫോഴ്സ് സംഘം എത്തി പുറത്തെടുത്തയുടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

No comments