മംഗളൂരു എയർപോർട്ടിൽ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ കടത്താൻ ശ്രമിച്ച 45.8 ലക്ഷം വിലവരുന്ന സ്വർണ്ണം പിടികൂടി
മംഗളൂരു : അനധികൃതമായി കടത്തുകയായിരുന്ന 45.7 ലക്ഷം രൂപയുടെ സ്വർണം മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. പിടികൂടിയ 636 ഗ്രാം തൂക്കം വരുന്ന സ്വർണത്തിന് 45,79,200 രൂപ വിലവരും. ദക്ഷിണ കന്നഡ ജില്ലയിൽ നിന്നുള്ള യാത്രക്കാരൻ എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിലാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. സംശയാസ്പദമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ ഇയാളെ ദേഹപരിശോധനയ്ക്ക് വിധേയനാക്കിയതോടെയാണ് സ്വർണ്ണം കണ്ടെത്തിയത്.
Post a Comment