JHL

JHL

കേന്ദ്ര സർവകലാശാലയിൽ വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

 കാസർഗോഡ്(www.truenewsmalayalam.com) : കേന്ദ്ര സർവകലാശാലയിൽ വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ഒഡീഷ ബാർഗാഹ് സ്വദേശിനി റൂബി പട്ടേലിനെ(24)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് പെൺകുട്ടിയെ ഹോസ്റ്റലിലെ കുളിമുറിയിൽ മരിച്ച നിലയിൽ സഹവിദ്യാർത്ഥികൾ കണ്ടത്.

മനോവിഷമമാണ് ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

മൃതദേഹം കാഞ്ഞങ്ങാട് ആശുപത്രിയിലേക്ക് മാറ്റി.

ബേക്കൽ പോലീസ് അന്വേഷണം ആരംഭിച്ചു.


No comments