JHL

JHL

ഇശൽ ഗ്രാമത്തിന്റെ മതസൗഹാർദ്ദ മഹിമ വിളിച്ചോതി ഗാന്ധിനഗർ ശ്രീകോഡ് ദബ്ബു ശ്രീകോവിൽ ഭാരവാഹികൾ കാണിക്കയുമായി വലിയ ജമാഅത്ത് പള്ളി പരിസരത്ത് പള്ളി കമ്മിറ്റി ഭാരവാഹികൾ സ്വീകരണമൊരുക്കി

 


മൊഗ്രാൽ(www.truenewsmalayalam.com) :  മൊഗ്രാൽ ഗാന്ധിനഗർ ശ്രീ കോഡ് ദബ്ബു ശ്രീകോവിലിൽ ദൈവങ്ങളുടെ പുന:പ്രതിഷ്ഠയും, ബ്രഹ്മ കലശോത്സവവും ഈ മാസം 23ന് തുടങ്ങാനിരിക്കെ ഇശൽ ഗ്രാമത്തിന്റെ മതസൗഹാർദ്ദ മഹിമ വിളിച്ചോതി പരിപാടിയിലേക്ക് ക്ഷണിക്കാൻ കാണിക്കയുമായി ശ്രീകോവിൽ കമ്മിറ്റി ഭാരവാഹികൾ മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് പരിസരത്തെത്തി, ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെ ജമായത്ത് കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരിച്ച് കാണിക്ക ഏറ്റുവാങ്ങിയത് ഇശൽ ഗ്രാമത്തിന്റെ മത മൈത്രിയുടെ വേറിട്ട കാഴ്ചയായി.

 മൊഗ്രാൽ ഗാന്ധിനഗർ ശ്രീ കോവിലിൽ വർഷങ്ങളായി നടന്നുവരുന്ന ആഘോഷ പരിപാടികൾ മതസൗഹാർദാ ന്തരീക്ഷത്തിലാണ് നടന്നുവരുന്നത്. 

ക്ഷേത്രം പുതുക്കി പണിതതോടെയാണ് ദൈവങ്ങളുടെ പുന:പ്രതിഷ്ഠ ചടങ്ങും, ബ്രഹ്മ കലശോത്സവവും ഈ മാസം 23 മുതൽ 28 വരെ വിപുലമായ രീതിയിൽ നടത്തപ്പെടുന്നത്.

 ഇതിനു മുന്നോടിയായാണ് ജമാഅത്ത് കമ്മിറ്റി ഭാരവാഹികളെ പരിപാടിയിലേക്ക് ക്ഷണിക്കാൻ ശ്രീ കോവിൽ ഭാരവാഹികളായ രമേശ് ഗാന്ധിനഗർ,ചി ദാനന്ദ,സുരേഷ്, മഹേഷ്, ലക്ഷ്മണ, ദീപക്, ലക്ഷ്മികാന്ത്, സമ്പത്ത്, വേണുഗോപാൽ എന്നിവരെത്തിയത്.

 ഇവരെ ജുമാ മസ്ജിദ് ഖത്തീബ് ജാഫർ സാദിഖ് ബാഖവി, കമ്മിറ്റി വൈസ് പ്രസിഡണ്ട്മാരായ വിപി അബ്ദുൽഖാദർ ഹാജി, ടിഎം ഷുഹൈബ്, ജനറൽ സെക്രട്ടറി ബിഎൻ മുഹമ്മദലി, ട്രഷറർ ഇബ്രാഹിം കൊപ്പളം, എക്സിക്യൂട്ടീവ് അംഗങ്ങളായ എംജിഎ റഹ്മാൻ, ലത്തീഫ് കൊപ്പളം, എംഎം റഹ്മാൻ, അൻവർ ബികെ, അഷ്റഫ് ബികെ എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

No comments