JHL

JHL

മുഖ്യമന്ത്രി 21ന് ജില്ലയിൽ ; പാലക്കുന്നിലെ തെരഞ്ഞെടുപ്പ് റാലി 21ന് രാവിലെ 10നു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഉദുമ(www.truenewsmalayalam.com): കാസർകോട് ലോക്സഭ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി എം.വി. ബാലകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം 21ന് മുഖ്യമന്ത്രി പിണറായി വിജയൻ ജില്ലയിലെത്തും.

പാലക്കുന്നിലെ തെരഞ്ഞെടുപ്പ് റാലിയിൽ അദ്ദേഹം പങ്കെടുക്കും. റാലി 21ന് രാവിലെ 10നു മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

 ഇതിനായി സംഘാടകസമിതി രൂപവത്കരിച്ചു. സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം പി. ജനാർദനൻ ഉദ്ഘാടനം ചെയ്തു.

കെ. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠൻ സംസാരിച്ചു. ഏരിയ സെക്രട്ടറി മധു മുതിയക്കാൽ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: കെ. കുഞ്ഞിരാമൻ (ചെയർ), മധു മുതിയക്കാൽ (കൺ).

No comments