JHL

JHL

കൊടും ചൂട്; ഇളനീരിന് വില കുതിക്കുന്നു, വില കൂട്ടുകായാണെന്നും ആക്ഷേപം

കുമ്പള(www.truenewsmalayalam.com) :  കൊടും ചൂട് മുതലെടുത്ത് ഇളനീർ കച്ചവടക്കാർ.30,35വില ഇടാക്കിയിരുന്ന ഇളനീരിന് ഇന്ന് വില 45രൂപയായി. 

കൊടും ചൂട് കച്ചവടക്കാർ മുതലെടുക്കുകയാണെന്ന ആക്ഷേപവും ഉണ്ട്.

ഇളനീർ ഏറ്റവും കൂടുതൽ വില്പന നടത്തിയിരുന്ന റംസാനിൽ പോലും 35 രൂപയായിരുന്നു ഇടാക്കിയിരുന്നത്. 

ചൂട് നാൾക്കുനാൾ വർദ്ദിച്ചു വരുന്നത് മൂലം ഇളനീരിന് ആൾക്കാർ കൂടിയത് പരമാവതി മുതലെടുക്കുകയാണ് കച്ചവടക്കാർ.

അതെ സമയം മംഗലാപുരം ഭാഗങ്ങളിൽ നിന്ന് വരുന്ന ഇളനീരിന് മൊത്ത കച്ചവടക്കാർ വില കൂട്ടിയതാണ് വില വാർദ്ധനവിന് കാരണമെന്ന് ഇവിടത്തെ കച്ചവടക്കാർ പറയുന്നു. എന്നാൽ നാടൻ കരിക്കിനും ഇതേ വില തന്നെയാണ് ഇടാക്കുന്നത്.

അതെ സമയം കഴിഞ്ഞ വർഷങ്ങളിൽ വേനൽ കാലത്ത് കാർഷിക ഗവേഷണ കേന്ദ്രങ്ങളും, കൃഷി വകുപ്പും,സന്നദ്ധ സംഘടനകളും വഴിയോരത്ത് ഒരുക്കാറുള്ള "ഇളനീർ പന്തൽ ""ജില്ലയിൽ ഒരിടത്തും കാണാനില്ല. ഇതും കച്ചവടക്കാർക്ക് വില കൂട്ടാൻ സഹായകമായി.


No comments