കേന്ദ്ര സർവകലാശാലയിൽ അംബേദ്കർ ജയന്തി ആഘോഷിച്ചു
പെരിയ(www.truenewsmalayalam.com) : കേരള കേന്ദ്ര സർവകലാശാലയിൽ ഡോ. ബി.ആർ. അംബേദ്കറുടെ 134-ാമത് ജയന്തി ആഘോഷിച്ചു. വൈസ് ചാൻസലർ ഇൻ ചാർജ് പ്രൊഫ. കെ.സി. ബൈജു ഉദ്ഘാടനംചെയ്തു. അംബേദ്കർ ഉയർത്തിപ്പിടിച്ച സാമൂഹിക നീതിയുടെ തത്ത്വശാസ്ത്രം ശാശ്വതമാണെന്ന് വൈസ് ചാൻസലർ പറഞ്ഞു.
ഹൈദരാബാദ് ബി.ആർ. അംബേദ്കർ ഓപ്പൺ സർവകലാശാല മുൻ പ്രൊഫസറും തെലങ്കാന സ്റ്റേറ്റ് പബ്ലിക് സർവീസ് കമ്മിഷൻ സ്ഥാപക ചെയർമാനുമായ പ്രൊഫ.ഘംടാ ചക്രപാണി മുഖ്യപ്രഭാഷണം നടത്തി. എക്സിക്യൂട്ടീവ് കൗൺസിൽ അംഗം പ്രൊഫ. കെ. അരുൺകുമാർ, അക്കാദമിക് ഡീൻ പ്രൊഫ. അമൃത് ജി. കുമാർ, റജിസ്ട്രാർ ഇൻ ചാർജ് പ്രൊഫ. എ. മാണിക്യവേലു, ഡോ. ഉമ പുരുഷോത്തമൻ, ഡോ. ടി.കെ. അനീഷ്‌കുമാർ, ഡോ. പി. സെന്തിൽകുമരൻ എന്നിവർ സംസാരിച്ചു.
Post a Comment