കവർച്ച വ്യാപകം; ബദിയടുക്ക ഷേഡിക്കാനയിൽ വീട് കുത്തിത്തുറന്ന് 15 പവൻ കവർന്നു
ബദിയടുക്ക(www.truenewsmalayalam.com): ബദിയടുക്ക ഷേഡിക്കാനയിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 15 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച ചെയ്തു.
മുഹമ്മദ് ഷാഫിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്.
രാത്രി വീട് പൂട്ടി കുടുംബസമേതം ബന്ധുവീട്ടിലേക്ക് പോയതായിരുന്നു. രാവിലെ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്നതായി വ്യക്തമായത്.
വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്.
വീട്ടിനകത്ത് അലമാരകള്‍ കുത്തിത്തുറന്ന് വസ്ത്രങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. പരിശോധിച്ചപ്പോഴാണ് 15 പവന്‍ സ്വര്‍ണ്ണം മോഷണം പോയെന്ന മനസ്സിലായത്.
മുഹമ്മദ് ഷാഫിയുടെ വീട്ടിലെ സി.സി.ടി.വി ക്യാമറ മറച്ച ശേഷമാണ് മോഷണം നടത്തിയത്. എന്നിട്ടുപോലും മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.
ഈ ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ ബദിയടുക്ക പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
പൂട്ടിയിട്ട മുഹമ്മദ് ഷാഫിയുടെ ബന്ധുവായ മുഹമ്മദ് കലന്തര്‍, അബ്ദുല്‍ ഖാദര്‍ എന്നിവരുടെ വീടുകളില്‍ ഇന്നലെ രാത്രി കവര്‍ച്ചാശ്രമം നടന്നു.
എന്നാല്‍ ഈ വീടുകളില്‍ സ്വര്‍ണ്ണമോ പണമോ വിലപിടിപ്പുള്ള മറ്റ് വസ്തുക്കളോ ഇല്ലാതിരുന്നതിനാല്‍ മോഷണശ്രമം പരാജയപ്പെടുകയായിരുന്നു.
Post a Comment