JHL

JHL

യാത്രക്കാരുടെ സുരക്ഷിതത്വം; കുമ്പള ടൗണിൽ ആർടിഒ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വാഹന പരിശോധന

കുമ്പള(www.truenewsmalayalam.com) :  വർദ്ധിച്ചുവരുന്ന വാഹനാപകടങ്ങൾ കുറച്ചു കൊണ്ട് വരുന്നതിനും, യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുമായി കുമ്പള ടൗണിൽ ആർടിഒ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ വ്യാപക വാഹന പരിശോധന നടത്തി.

 കുമ്പള ബസ്റ്റാൻഡിൽ പ്രവേശിക്കുന്ന കെഎസ്ആർടിസി- സ്വകാര്യ ബസുകൾ, ടൗണിൽ പാർക്ക് ചെയ്തിട്ടുള്ള ഓ ട്ടോകൾ, ടൗണിലൂടെ ഓടുന്ന മറ്റു സ്വകാര്യ വാഹനങ്ങളുമാണ് പരിശോധന നടത്തിയത്.

 സ്വകാര്യ ബസ്സുകളുടെ ഡോറുകളും മറ്റും നേരാംവണ്ണം സംരക്ഷിക്കാത്തത് ശ്രദ്ധയിൽപ്പെട്ട ആർ ടി ഒ ഉദ്യോഗസ്ഥർ ബസ് ജീവനക്കാരോട് വലിയ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പ് നൽകി. 

മതിയായ രേഖകളില്ലാതെയുള്ള വാഹനങ്ങൾക്കും വരും ദിവസങ്ങളിൽ പിഴ ഈടാക്കുമെന്നും, പരിശോധന കർശനമാക്കുമെന്നും ആർടിഒ ഉദ്യോഗസ്ഥർ പറഞ്ഞു.


No comments