അണങ്കൂരിൽ അമിത വേഗതയിൽ ഓടിയ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു മൂന്നു പേർക്ക് പരിക്ക്
കാസര്‍കോട്(www.truenewsmalayalam.com) : കാസര്‍കോട് അണങ്കൂറില്‍ ദേശിയപാതയിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് തലകീഴായ് മറിഞ്ഞു മൂന്നു യാത്രക്കാര്‍ക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. കണ്ണൂരില്‍ നിന്ന് കാസര്‍കോട്ടെക്ക് വരികയായിരുന്ന കൃതിക ബസ്സാണ് അപകടത്തില്‍പെട്ടത്. ബിസി റോഡില്‍ ഉദ്യോഗസ്ഥരെ ഇറക്കിയ ശേഷം മറ്റൊരു ബസിനെ മറികടക്കാനായി അമിത വേഗതിയിലോടുകയായിരുന്നു. ഡ്രൈവറും കണ്ടക്ടറുമടക്കം ബസില്‍ ഏഴുപേരാണ് യാത്രക്കാരായി ഉണ്ടായിരുന്നത്. സിവില്‍ സ്റ്റേഷനിലേക്കും കോടതികളിലേക്കും മറ്റും പോകേണ്ട യാത്രക്കാരില്‍
ഭൂരിഭാഗവും ബിസി റോഡ് സ്റ്റോപ്പില്‍ ഇറങ്ങിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ദേശീയ പാത നിര്‍മാണം പൂര്‍ത്തിയായ റോഡിലൂടെ അമിതവേഗതിയില്‍ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ ഡ്രൈവറും കണ്ടക്ടറും ഇറങ്ങിയോടി. ബസ് അമിത വേഗതയിലാണ് സഞ്ചരിച്ചതെന്ന് യാത്രക്കാര്‍ പറയുന്നു. പരിക്കേറ്റവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Post a Comment