JHL

JHL

റീജോയിൻ ടീൻ ടുഗതർ; ടീൻ ഇന്ത്യാ ഹൈസ്ക്കൂൾ മീറ്റ് സ൦ഘടിപ്പിച്ചു


കാസർകോട്(www.truenewsmalayalam.com): 'റീജോയിൻ ടീൻ ടുഗതർ' എന്ന തലക്കെട്ടിൽ ടീൻ ഇന്ത്യാ ഹൈസ്ക്കൂൾ മീറ്റ് സ൦ഘടിപ്പിച്ചു.

 ധാർമിക ഉൾകരുത്തു൦ നീതി ബോധവുമുള്ള ഇന്നിന്റെ പൗരന്മാരായി വളർന്നു വരാൻ വിദ്യാർത്ഥി തലമുറ തയ്യാറാവണമെന്ന് മീറ്റ് ഉദ്ഘാടന൦ ചെയ്ത് മീഡിയ വൺ ബ്യൂറോ ചീഫ് ഷഫീഖ് നസ്റുല്ല അഭിപ്രായപ്പെട്ടു.


 ടീൻ ഇന്ത്യാ ജില്ലാ കോഡിനേറ്റർ പി.കെ അബ്ദുല്ല അദ്ധ്യക്ഷത വഹിച്ചു. കരിയർ കോച്ച് സമീർ വേളം, മോട്ടിവേറ്റർ നൗഷാദ് മാസ്റ്റർ എന്നിവർ വ്യത്യസ്ത സെഷനുകൾ നിയന്ത്രിച്ചു.

 ടീൻ ഇന്ത്യ ബോയ്സ് ജില്ലാ ക്യാപ്റ്റൻ അബ്ദുല്ല ഷെക്കീബ് സ്വാഗതവു൦ ഗേൾസ് ജില്ലാ ക്യാപ്റ്റൻ സമ ഇസ്മയിൽ നന്ദിയും പറഞ്ഞു. ഫാദിൽ ബഷീർ ഖി‍റാഅത്ത് നടത്തി. നഹാർ കടവത്ത്, ഇസ്മയിൽ മൂസ, സറീറ ടീച്ചർ, ഹനാ നിസാം എന്നിവർ നേതൃത്വ൦ നൽകി. 

No comments