ബൈക്ക് മോഷണം, രണ്ടു പേർ പിടിയിൽ
വിദ്യാനഗര്‍(www.truenewsmalayalam.com) : ബൈക്ക് മോഷണം, രണ്ടു പേർ പിടിയിൽ. മുഹമ്മദ് അല്‍ഫാസ്, മുസമ്മില്‍ ഹുസൈന്‍ എന്നിവരെയാണ് വിദ്യാനഗര്‍ സി.ഐ. കെ.ജെ. വിനോയിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കഴിഞ്ഞ ഡിസംബര്‍ 18ന് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബജാജ് പള്‍സര്‍ ബൈക്ക് കവര്‍ന്ന കേസിലാണ് പ്രതികള്‍ അറസ്റ്റിലാകുന്നത്.
കവര്‍ന്ന ബൈക്കുകള്‍ വാങ്ങി നമ്പര്‍ പ്ലേറ്റുകളടക്കം മാറ്റി വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായതെന്നാണ് പൊലീസിന് ലഭിച്ച വിവരം.
എസ്.ഐ. വി.വി. ദീപ്തി, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ റോജന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷിനോയ്, അബ്ദുല്‍സലാം, കൃഷ്ണനുണ്ണി എന്നിവർ സംഘത്തിലുണ്ടായിരുന്നു.
Post a Comment