എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടു പേർ പിടിയിൽ
വിദ്യാനഗർ(www.truenewsmalayalam.com) : എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടു പേർ പിടിയിൽ.
ഷിറിബാഗിലു സ്വദേശി ഹബീബ് (30), എരുതുംകടവിലെ മുഹമ്മദ് ഫായിസ് (23) എന്നിവരെയാണ് ഓട്ടോ റിക്ഷയിൽ സൂക്ഷിച്ചിരുന്ന 90 ഗ്രാം എം.ഡി.എം.എ യുമായി വിദ്യാനഗർ പോലീസിൻ്റെ പിടിയിലായത്.
റിക്ഷ ഡ്രൈവർ കല്ലക്കട്ട സ്വദേശി മുഹമ്മദ് റാഫി പോലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു. പിറകിലുണ്ടായിരുന്ന ഹബീബും മുഹമ്മദ് ഫായിസും ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടി. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.
വിദ്യാനഗർ എസ്.ഐ. ടി.കെ.ഉമ്മർ, സിവിൽപോലീസ് ഓഫീസർമാരായ സുരേഷ്‌കുമാർ, അജേഷ് എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
Post a Comment