കുമ്പളയിൽ ദേശീയ പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്ന് ബാറ്ററികളും ടാര്‍പോളിനും കവർന്നു, ടാങ്ക് തകർത്ത് 350 ലിറ്റര്‍ ഡീസലും ഊറ്റിയെടുത്തു
കുമ്പള(www.truenewsmalayalam.com) : കുമ്പളയിൽ ദേശീയ പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ നിന്ന് ബാറ്ററികളും ടാര്‍പോളിനും കവർന്നു, ടാങ്ക് തകർത്ത് 350 ലിറ്റര്‍ ഡീസലും ഊറ്റിയെടുത്തു.
ഞായറാഴ്ച രാത്രിയാണ് കവർച്ച നടന്നത്, ശനിയാഴ്ച തൃശൂരില്‍ നിന്ന് സോപ്പ് ലോഡുമായി ഉപ്പളയില്‍ എത്തിയതാണ് കണ്ണൂര്‍, കൂത്തുപറമ്പ് സ്വദേശിയായ ലോറി ഡ്രൈവർ സന്ദീപ്, തിരികെ തൃശൂരിലേക്ക് കുമ്പളയില്‍ നിന്നും ലോഡ് എടുക്കേണ്ടതിനാൽ രാത്രി കുമ്പള ബസ്സ്റ്റാന്റിന് സമീപത്ത് ദേശീയ പാതയോരത്ത് ലോറി നിര്‍ത്തിയിട്ട ശേഷം സന്ദീപ് കൂത്തുപറമ്പിലേക്ക് പോയി.
തിങ്കളാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്, സന്ദീപ് നല്‍കിയ പരാതിയില്‍ കുമ്പള പൊലീസ് കേസെടുത്തു അന്വേഷണംആരംഭിച്ചു.
Post a Comment