കുഞ്ചത്തൂരിൽ കാറും ആംബുലൻസും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന മൂന്നു പേർ മരിച്ചു ; വാഹനാപകടത്തിൽ പരിക്കേറ്റവരെ കൊണ്ടുപോവുകയായിരുന്ന ആംബുലന്സുമായാണ് കാർ കൂട്ടിയിടിച്ചത്
മഞ്ചേശ്വരം(www.truenewsmalayalam.com) : കഞ്ചത്തൂരിൽ ആംബുലന്‍സും കാറും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. തൃശൂര്‍ ഇരിങ്ങാലക്കുട സ്വദേശികളായ ശരത് മേനോന്‍, സൗരവ്, ശിവകുമാര്‍ എന്നിവരാണ് മരിച്ചത്. മഞ്ചേശ്വരം കുഞ്ചത്തൂരില്‍ ചൊവ്വാഴ്ച പതിനൊന്ന് മണിയോടെയാണ് അപകടം. കാസര്‍കോടു നിന്ന് മംഗളൂരുവിലേക്ക് പോകുകയായിരുന്ന ആംബുലന്‍സും ബംഗളൂരുവില്‍ നിന്ന് വരികയായിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കഴിഞ്ഞ ദിവസം ചട്ടഞ്ചാലിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ ചട്ടഞ്ചാല്‍ സ്വദേശി ഉഷ, ഭര്‍ത്താവ് ശിവദാസ്, സ്വകാര്യ ആശുപത്രിയിലെ നഴ്‌സ്, ഡ്രൈവര്‍ എന്നിവരാണ് ആംബുലന്‍സിലുണ്ടായിരുന്നത്.
Post a Comment