മഴ കനത്തു; കുമ്പള ടൗണിലും വെള്ളക്കെട്ട്
കുമ്പള(www.truenewsmalayalam.com) : മഴക്കാലം മുന്നിൽ കണ്ട് കൊണ്ടുള്ള പ്രവർത്തികളിൽ ദേശീയപാത നിർമ്മാണ കമ്പനി അതികൃതർ വീഴ്ച വരുത്തിയത് ഏറെ വിമർശനം ഉയരുമ്പോഴും വിവിധ ഭാഗങ്ങളിലുണ്ടാ യിട്ടുള്ള വെള്ളക്കെട്ടിൽ വലഞ്ഞു യാത്രക്കാർ.
രോഗികളുമായി പോകുന്ന ആംബുലൻസുകൾക്ക് പോലും യഥാസമയം ആശുപത്രികളിൽ എത്താൻ പറ്റാത്ത അവസ്ഥയാണ് സർവീസ് റോഡുകളിൽ ഉണ്ടായിട്ടുള്ള വെള്ളക്കെട്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴയിൽ ചെർക്കള ടൗൺ വെള്ളത്തിൽ മുങ്ങിയത് ഏറെ വിമർശനങ്ങൾക്ക് വ ഴിവെച്ചിരുന്നു.
ജില്ലാ കളക്ടരും, ജനപ്രതിനിധികളും, ദുരന്തനിവാരണ അതോറിറ്റിയും ഇടപെട്ട് പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണുമെന്ന് നാട്ടുകാരെ അറിയിച്ചിരുന്നു. ഇതിനിടയിൽ മഴ കന ക്കുന്നത് ദേശീയപാതയിൽയാത്രാ ദുരിതം ഏറിയിട്ടുണ്ട്.
ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയിൽ ജില്ലയിലെ ദേശീയപാതയിൽ വിവിധ ഇടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും, വാഹനഗതാഗതത്തിന് തടസ്സം നേരിടുകയും ചെയ്തു.കുമ്പള ടൗൺ സർവീസ് റോഡിലെ വെള്ളക്കെട്ട് കാൽനടയാത്രക്കാർക്കും ദുരിതമായി.
വെള്ളക്കെട്ട് ഒഴിവാക്കാൻ രാത്രി കാലങ്ങളിലും ദേശീയപാതയിൻ ജോലിക്കാരെ നിയമിക്കണമെന്നും, ഇതിന് ദുരന്തനിവാരണ അതോറിറ്റി നേതൃത്വം നൽകണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.
Post a Comment