JHL

JHL

മഴക്കാലം മുന്നിൽ കണ്ടു കൊണ്ടുള്ള പ്രവൃത്തികളില്ല; വെള്ളക്കെട്ടിൽ വലഞ്ഞ് യാത്രക്കാർ


മൊഗ്രാൽ(www.truenewsmalayalam.com) :  ദേശീയപാത നിർമ്മാണ പ്രവർത്തികളിൽ വിമർശനം ഉയരുമ്പോഴും ദീർഘവീക്ഷണത്തോടെയുള്ള അടിയന്തിര നിർമ്മാണ പ്രവർത്തനങ്ങൾ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകാത്തത് വാഹന യാത്രക്കാർക്കും, കാൽനടയാത്രക്കാർക്കും ദുരിതമായി.

 ഒരാഴ്ച മുമ്പ് ശക്തമായ പെയ്ത മഴയിൽ ചെർക്കള ടൗൺ വെള്ളത്തിൽ മുങ്ങിയത് ഏറെ വിമർശനങ്ങൾക്ക് വ ഴിവെച്ചിരുന്നു.

 ഇന്നലെ വീണ്ടും പെയ്ത ശക്തമായ മഴയിൽ ജില്ലയിലെ ദേശീയപാതയിൽ വിവിധ ഇടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും, വാഹനഗതാഗതത്തിന് തടസ്സം നേരിടുകയും ചെയ്തു.സർവീസ് റോഡുകളിലെ വെള്ളക്കെട്ട് കാൽനടയാത്രക്കാർക്കും ദുരിതമായി.

 വേനൽ മഴയും, കാലവർഷവും അടുത്തതോടെ ഓവുചാൽ, കലുങ് അടക്കമുള്ള നിർമ്മാണ പ്രവർത്തനങ്ങളിൽ യുദ്ധ കാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കാത്തതാണ് ഇത്തരത്തിൽ ഗതാഗത തടസ്സത്തിന് കാരണമായതെന്ന് നാട്ടുകാർ പറയുന്നു. 

തുടർന്നുള്ള പ്രവർത്തനങ്ങൾ ദീർഘവീക്ഷണത്തോടെ വേണമെന്നുംആവശ്യ പ്പെടുന്നുണ്ട്.

No comments