സംസ്ഥാനത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം എന്താകും..? മൊഗ്രാൽ ദേശീയവേദിയുടെ പ്രവചന മത്സര കൂപ്പൺ വിതരണം തുടങ്ങി
മൊഗ്രാൽ(www.truenewsmalayalam.com) : മുന്നണികളുടെ കൂട്ടലിലും,കിഴിക്കലിലും ഭൂരിപക്ഷവും ജയപരാജയങ്ങളും മാറിമറിഞ്ഞ് വരുമ്പോൾ സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡ ലങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം എന്താകും..?
പകുതിയിലധികം മണ്ഡലങ്ങൾ പ്രവചനാതീതമാണെന്നിരിക്കെ കൺ ഫ്യൂഷനിലായിരിക്കുന്ന വോട്ടർമാരുടെ മനസ്സറിയാൻ മൊഗ്രാൽ ദേശീയവേദി സംഘടിപ്പിക്കുന്ന പ്രവചന മത്സരത്തിന്റെ കൂപ്പൺ വിതരണം തുടങ്ങി.
ജില്ലയിലെ വിവിധ ഭാഗങ്ങളിലായി ആയിരത്തോളം കൂപ്പണുകൾ ഇതിനകം വിതരണം ചെയ്തു കഴിഞ്ഞു.
കൂപ്പൺ മൊഗ്രാൽ ടൗണിൽ വെച്ച് പ്രവാസി വ്യവസായിയും,ദേശീയ വേദി ഗൾഫ് പ്രതിനിധിയുമായ സി ഹിദായത്തുള്ള, കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നാസർ മൊഗ്രാലിന് കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ ദേശീയവേദി എക്സിക്യൂട്ടീവ് അംഗം ടിഎ കുഞ്ഞഹമ്മദ്, ഗൾഫ് പ്രതിനിധി എഎച്ച് ഇബ്രാഹിം, അമീർ കെകെ,മുൻ സെക്രട്ടറി കെകെ അഷ്റഫ് എന്നിവർ സംബന്ധിച്ചു.
കൂപ്പണുകൾ ലഭിക്കാനും, അവ സീകരിക്കാനും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിപുലമായ സംവിധാനം ഒരുക്കിയിട്ടുണ്ട്.
കാസറഗോഡ് ബദ്രിയ ഹോട്ടലിനു സമീപത്തെ റിഴാ കളക്ഷൻ, ചൗക്കി യിലെ ബിസ്മില്ല സൂപ്പർമാർക്കറ്റ്, മൊഗ്രാൽ പുത്തൂരിലെ ഫാത്തിമ സൂപ്പർമാർക്കറ്റ്, മൊഗ്രാൽ ദേശീയവേദി ഓഫീസിന് സമീപത്തെ ഇറ്റാലിയൻ റസ്റ്റോറന്റ്, സ്കൂളിനടുത്തുള്ള അബ്ക്കോ മിൽമാ ഫ്രഷ്, കുമ്പള മീപ്പിരി സെന്ററിലെ മഹർ കളക്ഷൻ, പരേരി കോംപ്ലക്സിലെ സ്കൈലർ കുമ്പള, ഉപ്പള ബസ്റ്റാന്റിന് പിറകുവശത്തെ ഫോറെവർ പ്രൊഫഷണൽ, ടൗണിൽ മെട്രോ ഗോൾഡിന് സമീപത്തെ ലോ പ്ലസ് ഫാഷൻ ഹബ്ബ് എന്നീ വ്യാപാര സ്ഥാപനങ്ങളിലാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്.
ഈ മാസം 31 വരെ കൂപ്പണുകൾ സ്വീകരിക്കും.
ഫലപ്രഖ്യാപനത്തിനുശേഷം വിജയികളാകുന്ന മൂന്നുപേർക്ക് "സാന്ത്വനം'' ദുബായ്, "സ്പിക് ''ഗ്രൂപ്പ് ദുബായ്, "അൽ മുതകമ്മൽ ''ഉമ്മുൽ ഖ്വയിൻ എന്നെ സ്ഥാപനങ്ങൾ ആകർഷകമായ സമ്മാനങ്ങൾ നൽകും.
കൂടുതൽ പേർ വിജയികളാകുന്നുവെങ്കിൽ നറുക്കെടുപ്പിലൂടെയാ യിരിക്കും വിജയികളെ കണ്ടെത്തുകയെന്ന് ദേശീയവേദി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 8848103288,9895624862,9995670282 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Post a Comment