മഞ്ചേശ്വരത്ത് ദുരൂഹ സാഹചര്യത്തിൽ ഡ്രോൺ പരിഭ്രാന്തി പരത്തി
മഞ്ചേശ്വരം(www.truenewsmalayalam.com) : മഞ്ചേശ്വരം ചിഗുർപാഡെയിലെ ജനസാന്ദ്രതയുള്ള പ്രദേശത്ത് വിമാനത്തിൻ്റെ ആകൃതിയിലുള്ള ഡ്രോൺ കണ്ടെത്തിയത് പൊതുജനങ്ങളിൽ പരിഭ്രാന്തി പരത്തി. സ്ഥലത്തെത്തിയ മഞ്ചേശ്വരം പോലീസ് പ്രദേശത്ത് പരിശോധന നടത്തി. ഗെയിൽ കമ്പനിയുടേതാണ് ഡ്രോണെന്ന് പിന്നീട് തെളിഞ്ഞതോടെ ആശങ്ക ഒഴിവായി.
ഗ്യാസ് പൈപ്പ്‌ലൈനിൻ്റെ സർവേ നടത്തുന്നതിനിടെ ഡ്രോൺ ജിപിഎസ് ബന്ധം നഷ്ടപ്പെടുകയും പിന്നീട് നിലത്തുവീഴുകയുമായിരുന്നു.
ഗെയിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഡ്രോൺ വീണ്ടെടുത്തു.
Post a Comment