JHL

JHL

സ്വകാര്യ ബസിന്റെ പിറകിൽ കാറിടിച്ച് അപകടം; മൂന്നു പേർക്ക് പരിക്ക്


ബന്തിയോട്(www.truenewsmalayalam.com) : സ്വകാര്യ ബസിന്റെ പിറകിൽ കാറിടിച്ച് അപകടം, മൂന്നു പേർക്ക് പരിക്കേറ്റു. യാത്രക്കാരെ ഇറക്കാനായി നിര്‍ത്തിയിട്ട ബസിന്റെ പിറകില്ലാണ്  ഇന്നോവ കാര്‍ ഇടിച്ചത്.

 ചൊവ്വാഴ്ച ഉച്ചയോടെ ബന്തിയോട് കുക്കാര്‍ ദേശീയ പാതയിലുണ്ടായ അപകടത്തിൽ കാര്‍ യാത്രക്കാരായ കാഞ്ഞങ്ങാട് സ്വദേശികള്‍ക്കാണ് പരിക്കേറ്റത്.

 പരിക്കേറ്റ നാലുപേരെയും തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 കുക്കാര്‍ സ്‌കൂളിന് മുന്നില്‍ യാത്രക്കാരെ ഇറക്കവെ മംഗളൂരുവിലേക്ക് പോവുകയായിരുന്ന ഇന്നോവ കാര്‍ ബസിന് പിറകില്‍ ഇടിക്കുകയായിരുന്നു.



No comments