സ്കൂൾ പാഠ പുസ്തകങ്ങൾ വികലമാക്കുന്ന കാലത്ത് മദ്രസാ പുസ്തകങ്ങളിലൂടെ കുട്ടികൾ മൂല്യബോധമുള്ള പൗരന്മാരെ സൃഷ്ടിക്കുന്നു; ജഹ്ഫർ സാദിഖ് തങ്ങൾ കുമ്പോൽ.
മൊഗ്രാൽ(www.truenewsmalayalam.com) : അറിവാണ് ആധുനിക മനുഷ്യന്റെ ഏറ്റവും വലിയ മൂലധനം. സ്കൂൾ മദ്രസകളാണ് വിജ്ഞാനത്തിലേക്കുള്ള ആദ്യ വാതിൽ. കുട്ടികൾ പഠിക്കുന്നതിനനുസരിച്ചാണ് നാളെ അവർ എത്തരത്തിലുള്ള മനുഷ്യരും,പൗരന്മാരുമായിതീരും എന്നതിനെ നിർണയിക്കുന്നത്.
എന്നാൽ ഇന്ന് സ്കൂൾ വിദ്യാലയങ്ങളിൽ പകർന്നു കൊടുക്കുന്ന അറിവിനെ കളങ്കിതമാക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നതെന്ന് സയ്യദ് ജഹ്ഫർ സാദിഖ് തങ്ങൾ കുമ്പോൾ അഭിപ്രായപ്പെട്ടു.
മൊഗ്രാൽ നടുപ്പളത്ത് ഹൈദ്രോസ് മസ്ജിദിന്റെ കീഴിൽ സയ്യിദ് കുഞ്ഞിക്കോയ തങ്ങൾ കുമ്പോൾ "ഉമ്മയുടെ'' നാമകരണത്താൽ പണികഴിപ്പിച്ച ഉമ്മു അലീമ മദ്രസ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മദ്രസാ വിദ്യാർത്ഥികൾക്ക് മത വിദ്യാഭ്യാസത്തോടൊപ്പം ധാർമിക വിദ്യാഭ്യാസ നൽകി മൂല്യബോധമുള്ള ഉത്തമ പൗരന്മാരാക്കി വാർത്തെടുക്കുകയും, അവരുടെ ഭാവി ഭദ്രമാക്കുകയും ചെയ്യുന്ന രീതിയാണ് നിലവിലുള്ളത്.
ഇത് രാജ്യത്തെ കോടതികൾ പോലും അംഗീകരിച്ചിട്ടുള്ളതാണെന്നും ജഹ്ഫർ സാദിഖ് തങ്ങൾ പറഞ്ഞു.
ചടങ്ങിൽ മസ്ജിദ് പ്രസിഡണ്ട് അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മുഹമ്മദ് സ്വാഗതം പറഞ്ഞു. മസ്ജിദ് ഇമാം രിഫാഹി അമാനി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
ചടങ്ങിൽ കെപി സുലൈമാൻ മുസ്‌ലിയാർ, ലത്തീഫ് സഖാഫി, സിദ്ദീഖ് ഹിമമി
സിദ്ദീഖ് സഅദി, മസ്ജിദ് കമ്മിറ്റി ട്രഷറർ എംഎ ഹംസ മഹർ, ഭാരവാഹികളായ അലി, അബു, മുഹമ്മദ് ചെമനാട്, മുഹമ്മദ് സ്മാർട്ട്, മൊയ്തു എന്നിവർ സംബന്ധിച്ചു.
Post a Comment