JHL

JHL

അസാസുദ്ധീൻ ദശവാർഷികം 11 മുതൽ

 


ബാളിയൂർ(www.truenewsmalayalam.com) : അസാസുദ്ധീൻ ദശവാർഷികവും ,ബദവി, അദ വിയ്യ സൗദ് ദാന സമ്മേളനവും മേയ് 11, 12 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.

ശനിയാഴ്ച രാവിലെ ഒൻപതിന് സിയാറത്ത്, 10-ന് പതാക ഉയർത്തൽ, ഖത്മുൽ ഖുർആൻ, 10.30-ന് അജ്മീർ മൗലീദ് സയ്യിദ് ഉമറലി ശിഹാബുദ്ധീൻ അൽ ബുഖാരി നേതൃത്വം നൽകും.

രാവിലെ 11-ന്‌ ബദവി മൗലീദ്, വൈകിട്ട് മൂന്നിന് ആദർശ സമ്മേളനം, ഏഴു മണിക്ക് ആത്മീയ സമ്മേളനത്തിന് സയ്യിദ് ജലാലുദിൻ അൽ ബുഖാരി നേതൃത്വം നൽകും. രാത്രി എട്ടിന് മഹ്ദിൻ രാവ്.

12-ന് രാവിലെ ഏഴിന് ബദവി സംഗമം, ഒൻപതിന് ഗുരുസന്നിധിയിൽ, 10-ന് ഖത്മുൽ ബുഖാരി എന്നിവ നടക്കും.പ്രാസ്ഥാനിക സമ്മേളനവും പ്രവാസി സംഗമവും ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കും.

 നാലു മണിക്ക് സമാപന സമ്മേളനം സയ്യിദ് കെ.എസ്.ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. 

സനദ് ദാനം സയ്യിദ് അലി ബാഫഖി തങ്ങൾ കൊയിലാണ്ടി നിർവ ഹിക്കും. സയ്യിദ് ശറഫുദിൻ അൽ മുഖൈബിലി കൂട്ടപ്രാർഥനയ്ക്ക് നേതൃത്വം വഹിക്കും. 

വാർത്താ സമ്മേളനത്തിൽ സയ്യിദ് ഹസൻ ആരിഫ് ജൗഗരി അൽഹാദി ചേവാർ തങ്ങൾ, ഹാരിസ് ഹനീഫി , അബ്ദുൾ റസാഖ് സഅദി മുസ്തഫ കടമ്പാർ, ഇബ്രാഹിം ബദവി എന്നിവർ സംബന്ധിച്ചു.

No comments