കുമ്പളയിൽ കടയിൽ കയറി വെട്ടിപരിക്കേൽപ്പിച്ച കേസിലെ പ്രതി പോലീസിൽ കീഴടങ്ങി
കുമ്പള(www.truenewsmalayalam.com) : കുമ്പള ടൗണിൽ കടയില്‍ കയറി കോഴി വ്യാപാരിയെയും മറ്റെരാളയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.
കുമ്പള- ബദിയടുക്ക റോഡിലെ ഹോട്ടലുടമയും ശാന്തിപ്പള്ളത്തെ വാടക വീട്ടില്‍ താമസക്കാരനുമായ ആരിഫ് (33) ആണ് കീഴടങ്ങിയത്.
മാര്‍ച്ച് 10 നാണ് കേസിനാസ്പദമായ സംഭവം, കുമ്പള മാര്‍ക്കറ്റ് റോഡിലെ കോഴി വ്യാപാരി മാട്ടംകുഴിയിലെ അന്‍വറിനെ കടയില്‍ കയറി തലക്ക് വെട്ടി പരിക്കേല്‍പ്പിക്കുകയും കത്തി വീശുന്നതിനിടെ കടയില്‍ കോഴി വാങ്ങാന്‍ എത്തിയ കഞ്ചിക്കട്ടയിലെ ഇബ്രാഹിമിന്റെ കാലിന് വേട്ടേറ്റ് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്.
രാവിലെ കുമ്പള സ്റ്റേഷനില്‍ നേരിട്ട് എത്തിയാണ് കീഴടങ്ങിയത്. കോടതിയില്‍ ഹാജരാക്കിയ ആരിഫിനെ റിമാണ്ട് ചെയ്തു.
Post a Comment