JHL

JHL

നിരവധി ക്രിമിനലുകള്‍ കേരളത്തില്‍ കടന്നതായി റിപ്പോർട്ട്, കാസര്‍കോട്ടും കണ്ണൂരിലും ട്രെയിനുകളില്‍ പരിശോധന നടത്തി

 

കാസര്‍കോട്(www.truenewsmalayalam.com) : നിരവധി ക്രിമിനലുകള്‍ കേരളത്തില്‍ കടന്നതായി റിപ്പോർട്ട്, കാസര്‍കോട്ടും കണ്ണൂരിലും ട്രെയിനുകളില്‍ പരിശോധന നടത്തി.

 ഡി.ഐ.ജി.യുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ പൊലീസ് മേധാവി പരിശോധനക്ക് ഉത്തരവിട്ടതിനെ തുടർന്ന് മംഗ്ളൂരുവില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോയ ട്രെയിനുകളില്‍ ശനിയാഴ്ച രാവിലെയാണ് മൂന്ന് മണിക്കൂറോളം പരിശോധന നടന്നത്തിയത്.

 റെയില്‍വെ പൊലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന, പരിശോധനയില്‍ കാസര്‍കോട് ഡിവൈ.എസ്.പിയും ഇന്‍സ്പെക്ടര്‍മാരും പങ്കെടുത്തു.

 വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നാണ് സൂചന.

  ബംഗ്ലാദേശില്‍ നിന്നുള്ളവര്‍ വരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിഥി തൊഴിലാളികളെന്നപേരില്‍ കഴിയുന്നുണ്ടെന്നും അന്വേഷണത്തില്‍ സംശയം ഉയര്‍ന്നിട്ടുണ്ട്. കേരളത്തിലേക്ക് ജോലി തേടിയെത്തുന്നവരില്‍ നല്ലൊരു ശതമാനം ആള്‍ക്കാര്‍ക്കും ആവശ്യമായ രേഖകള്‍ ഇല്ലെന്ന് സംശയിക്കുന്നതായി വിവിധ ഇന്റലിജന്‍സ് ഏജന്‍സികള്‍ സംശയം പ്രകടിപ്പിച്ചിരുന്നു.


No comments