JHL

JHL

ദീർഘദൂര ട്രെയിനുകളുടെ വൈകിയോട്ടം; യാത്രക്കാർ ദുരിതത്തിൽ, റെയിൽവേ മന്ത്രാലയത്തിന് വിഐപി ട്രെയിനുകളോട് മാത്രം താൽപര്യമെന്ന് ആക്ഷേപം

 


മൊഗ്രാൽ(www.truenewsmalayalam.com) : ട്രെയിൻ നമ്പർ 22150 -പൂനെ -എറണാകുളം സൂപ്പർഫാസ്റ്റ് എക്സ്പ്രസ് തിങ്കളാഴ്ച കാസറഗോഡ് എത്തിയത് ഉച്ചയ്ക്ക് 2. 30ന്, എത്തേണ്ടിയിരുന്നത് രാവിലെ 11.30ന്. ദീർഘദൂര ട്രെയിനുകളുടെ ഇപ്പോഴത്തെ അവസ്ഥയാണിത്. 

മിക്ക ദീർഘദൂര ട്രെയിനുകളും മണിക്കൂറുകളോളമാണ് വൈകിയോടുന്നത്. വിഐപി ട്രെയിനുകൾക്കായി വിവിധ സ്റ്റേഷനുകളിൽ പിടിച്ചിടുന്നത് തന്നെയാണ് എല്ലായിടത്തും വില്ലനാ കുന്നത്.

 ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല, വേഗത കൂടിയ ട്രെയിനുകളും, "വന്ദേ ഭാരത് ''പോലുള്ള വിഐപി ട്രെയിനുകളും ഓടാൻ തുടങ്ങിയത് മുതലാണ് സാധാരണക്കാർ ആശ്രയിക്കുന്ന ദീർഘദൂര ട്രെയിനുകൾക്ക് ഈ ഗതി വന്നത്. യാത്രക്കാരുടെ പരാതി കേൾക്കാൻ റെയിൽവേ മന്ത്രാലയത്തിന് തീരെ താല്പര്യവുമില്ല. 

അവർ നോക്കുന്നത് കൂടുതൽ തുക ഈടാക്കിയുള്ള വന്ദേ ഭാരത് പോലുള്ള വിഐപി ട്രെയിനുകളും, കൂടുതൽ വരുമാനവുമാണ്. ഇത് വിജയകരമാണെന്ന് റെയിൽവേ മന്ത്രാലയം കണ്ടെത്തുകയും ചെയ്തു. വരുമാന കണക്കുകളും ഇത് ശരിവെക്കുന്നു.

 കാലക്രമേണ ദീർഘദൂര ട്രെയിനുകളൊക്കെ ഒഴിവാക്കി കൂടുതൽ വരുമാനം ലഭിക്കാവുന്ന വേഗത കൂടിയ ട്രെയിനുകളാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. അതോടെ സാധാരണക്കാർക്ക് ട്രെയിൻ യാത്ര അന്യമാ വും. ഇത് വലിയ യാത്രാദുരിതത്തിന് കാരണമാവുകയും ചെയ്യും. 

വിഷയത്തിൽ ജനപ്രതിനിധികൾ വേണ്ടവിധത്തിൽ ഇടപെടുന്നില്ലെന്ന ആക്ഷേപവും യാത്രക്കാർക്കുണ്ട്. അതേസമയം ഭരണം മാറിയാൽ "എല്ലാം ശരിയാകും'' എന്നതാണ് ജനപ്രതിനിധികളുടെ നിലപാട്.


No comments