എഎം അബ്ദുൽ റഹ്മാൻ മൊഗ്രാൽ അന്തരിച്ചു
മൊഗ്രാൽ(www.truenewsmalayalam.com) : മംഗളുരു ബന്ദറിലെ പഴയകാല വ്യാപാരി മൊഗ്രാൽ കൊപ്രബസാർ "ആർ എൻആർ'' മനസിലിൽ എഎം അബ്ദുറഹ്മാൻ(72)അന്തരിച്ചു.
പരേതരായ അന്തു മുസ്ലിയാർ-ഖദീജ ഹജ്ജുമ്മ ദമ്പതികളുടെ മകനാണ്.
എം ഖദീജയാണ് ഭാര്യ. മക്കൾ:റൈഹാന, മുഹമ്മദ് റഫീഖ് (ദേശീയവേദി ഗൾഫ് അംഗം)അബ്ദുൽ നാസിർ. മരുമക്കൾ:ഖലീൽ തെരുവത്ത്, അന്നത്ത് അട്ക്ക, ഫർസി ആരിക്കാടി.
സഹോദരങ്ങൾ: എഎം അബ്ദുൾഅസിസ്, ഹംസ, അബ്ദുൽ ബഷീർ, ദേശീയവേദി അംഗം മാമു ഹാജി, ഇബ്രാഹിം, ആയിഷ എ എം,, പരേതനായ അബ്ദുൽ ഖാദർ എ എം.
മയ്യിത്ത് മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദിൽ രാത്രിയോടെ ഖബറടക്കും. നിര്യാണത്തിൽ മൊഗ്രാൽ ദേശീയവേദി, യങ്മെൻസ് മുസ്ലിം അസോസിയേഷൻ അനുശോചിച്ചു.
Post a Comment