അന്യസംസ്ഥാന തൊഴിലാളിയായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കാസര്‍കോട്: അന്യസംസ്ഥാന തൊഴിലാളിയായ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കുടുംബസമേതം നായന്മാർമൂലയിലേക്ക് താമസത്തിനായെത്തിയ ഉത്തർപ്രദേശ് സ്വദേശി രാജീവ് കുമാറിനെ(32)യാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
വര്‍ഷങ്ങളായി കാസര്‍കോട്ട് ടൈല്‍സ് ജോലിക്കാരൻ ആയരുന്ന രാജീവ് കുമാര്‍ രണ്ടാഴ്ച മുമ്പാണ് നായന്മാര്‍മൂലയിലെ ക്വാര്‍ട്ടേഴ്‌സിലേക്ക് താമസം മാറിയത്.
ഇന്നലെ ജോലിക്ക് പോകാത്തതിനെത്തുടര്‍ന്ന് സഹതൊഴിലാളികള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹം കാണപ്പെട്ടത്.
പൂജയാണ് രാജീവ് കുമാറിന്റെ ഭാര്യ. ഒരു കുട്ടിയുണ്ട്. സഹോദരന്‍ അര്‍പ്പിത്.
വിവരമറിഞ്ഞെത്തിയ വിദ്യാനഗര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
മരണകാരണം വ്യക്തമല്ല.
Post a Comment