കെ എസ് ആർ ടി സി ബസിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി; പ്രതി ബസ്സിൽ നിന്നും ഇറങ്ങിയോടി
ഹൊസങ്കടി(www.truenewsmalayalam.com) : കെ എസ് ആർ ടി സി ബസിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി; പ്രതി ബസ്സിൽ നിന്നും ഇറങ്ങിയോടി.
ഇന്ന് പുലർച്ചെ ഹൊസങ്കടിയിൽ കുമ്പള എക്സൈസ് ഇൻസ്പെക്ടർ ഹരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വാഹന പരിശോധനയിലാണ് അഞ്ചര കിലോ കഞ്ചാവ് പിടികൂടിയത്.
ബസ്സിനകത്ത് ബാങ്കിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്, 40 വയസ്സ് തോന്നിക്കുന്ന പ്രതി ബസ്സിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു. ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചു.
കർണാടകയിൽ നിന്നും കേരളത്തിലേക്ക് മയക്കുമരുന്നുകൾ വ്യാപകമായി കടത്തുന്നതിനാലാണ് അതിർത്തിയിൽ പരിശോധന കർശനമാക്കിയത്.
പ്രിവന്റിവ് ഓഫീസർ കെ പി മനാസ്, സിവിൽ എക്സൈസ് ഓഫീസർ ഹമീദ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ലീമ എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.
Post a Comment