JHL

JHL

മൊഗ്രാലിൽ കനത്ത മഴയിൽ കിണർ ഇടിഞ്ഞു; കുടിവെള്ളം മുട്ടി


മൊഗ്രാൽ(www.truenewsmalayalam.com) : ഒരാഴ്ച്ചയായി പെയ്യുന്ന മഴയിൽ മൊഗ്രാലിൽ കിണർ ഇടിഞ്ഞു കുടിവെള്ളം തടസ്സപ്പെട്ടു.കിണറിനടുത്തുള്ള അടുക്കളയുടെ ഒരു ഭാഗവും തകർന്നിട്ടുണ്ട്.

മൊഗ്രാൽ മീലാദ് നഗറിന് സമീപത്തെ മൊഗ്രാൽ ദേശീയവേദി ജോയിൻ സെക്രട്ടറി ബി എ മുഹമ്മദ് കുഞ്ഞിയുടെ ഉടമസ്ഥതയിലുള്ള വീടിന്റെ കിണറും, അടുക്കളയുമാണ് ശക്തമായി പെയ്യുന്ന മഴയിൽ തകർന്നത്. സംഭവം രാത്രി ആയതിനാൽ ആളപായമില്ല.

 കുട്ടികൾ കളിക്കുന്ന സ്ഥലത്തായിരുന്നു കിണർ ഉണ്ടായിരുന്നത്.ഏകദേശം 50.000രൂപയുടെ നഷ്ടം ഉണ്ടായതായി ബിഎ മുഹമ്മദ് കുഞ്ഞി പറഞ്ഞു.വിവരം കുമ്പള റവന്യൂ അധികൃതരെ അറിയിച്ചിട്ടുണ്ട്.


No comments