JHL

JHL

മംഗളൂറു കോളേജ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാൻ കൊണ്ടുവന്ന മാരക എം ഡി എം എ പിടികൂടി ; രണ്ട പേർ അറസ്റ്റിൽ

മംഗളൂറു;   കോളേജ് വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യാൻ കൊണ്ടുവന്ന  നിരോധിത എംഡിഎംഎ മയക്കുമരുന്നുമായി  രണ്ടുപേരെ  അറസ്റ്റ് ചെയ്തു. കോട്ടേക്കർ ബീരിക്ക് സമീപമുള്ള  വീട്ടിൽ റെയ്ഡ് നടത്തിയാണ് മാരകമയക്കുമരുന്ന് പിടികൂടിയത്.  ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് സംഘം മയക്കുമരുന്ന് ഇവിടെ എത്തിക്കുന്നത്. 9 ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത എംഡിഎംഎ മയക്കുമരുന്ന്, ഡിജിറ്റൽ സ്കെയിൽ, 6 ലക്ഷം രൂപയുടെ കറുത്ത ടൊയോട്ട കാംറി കാർ, 10,000 രൂപയുടെ നീല ടെക്‌നോ മൊബൈൽ ഫോൺ, വെള്ള റിയൽമി 11 പ്രോ മൊബൈൽ ഫോൺ തുടങ്ങി വിവിധ വസ്തുക്കളാണ് മയക്കുമരുന്ന് കച്ചവടക്കാരിൽ നിന്ന് പോലീസ് പിടിച്ചെടുത്തത്. 30,000 രൂപയും, 40,000 രൂപ വിലമതിക്കുന്ന ഒരു നീല ഐഫോൺ 13 പ്രോയും, 1000 രൂപ വിലയുള്ള നോക്കിയ മൊബൈൽ ഫോണും, 32,800 രൂപയും  അടക്കം ഏകദേശം 16,13,800 രൂപയോളംമൂല്യമുള്ള സാധനങ്ങളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.

 ഉള്ളാളിലെ  ദർഗ റോഡിൽ താമസിക്കുന്ന മുഹമ്മദ് ഇഷാൻ (35), ഉള്ളാളിലെ ടി സി റോഡ് താമസിക്കുന്ന ജാഫർ സാദിക് (35) എന്നിവരാണ് അറസ്റ്റിലായത്.

കഞ്ചാവ് വിൽപന, മംഗളൂരു ടൗൺ പോലീസ് സ്റ്റേഷനിൽ ആക്രമണം, കൊലപാതകശ്രമം, കുടക് ജില്ലയിലെ കുശാൽ നഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ മോഷണം തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടെ ഒമ്പത് ക്രിമിനൽ കേസുകളാണ് ജാഫർ സാദിക്കിൻ്റെ പേരിൽ നിലവിലുള്ളത്.

കൊണാജെ പോലീസ് സ്‌റ്റേഷൻ പരിധിയിൽ എംഡിഎംഎ മയക്കുമരുന്ന് വിൽപന നടത്തിയതിന് മുഹമ്മദ് ഇഷാനെതിരെ കേസ് നിലവിലുണ്ട്.

മംഗളൂരു സിസിബി യൂണിറ്റ് അസിസ്റ്റൻ്റ് പോലീസ് കമ്മീഷണർ ഗീത കുൽക്കർണിയുടെ നേതൃത്വത്തിൽ, സിസിബി യൂണിറ്റ് ഓഫീസർമാരുടെയും ജീവനക്കാരുടെയും പങ്കാളിത്തത്തോടെ, ഡിസിപിമാരായ സിദ്ധാർത്ഥ് ഗോയൽ, ദിനേഷ് കുമാർ എന്നിവരുടെ നിർദ്ദേശപ്രകാരം, പോലീസ് കമ്മീഷണർ അനുപം അഗർവാളിൻ്റെ മാർഗ്ഗനിർദ്ദേശത്തോടെയാണ് ഓപ്പറേഷൻ നടത്തിയത്.



No comments