വയനാട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന നെല്ലിക്കട്ട സദേശിയായ പിടികിട്ടാപ്പുള്ളി പിടിയിൽ ; ബൈക്കിലെത്തി പൈവളികെ സ്വദേശിയുടെ കഴുത്തിലെ സ്വർണ ചെയിൻ തട്ടിയെടുത്ത കേസ് അന്വേഷിക്കുന്നതിനിടെയാണ് പ്രതി വലയിലായത്
ബദിയഡുക്ക: നിരവധി കേസുകളില്‍ പ്രതിയായ വയനാട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പിടികിട്ടാപ്പുള്ളി അറസ്റ്റില്‍. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നെല്ലിക്കട്ട, ചെന്നടുക്കയിലെ മുഹമ്മദ് സുഹൈലിനെ (32)യാണ് കാസര്‍കോട് ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘം കണിച്ചിറ പൊലീസ് ഇന്‍സ്പെക്ടര്‍ ടി ജി ദിലീപിന്റെ സഹായത്തോടെ അറസ്റ്റു ചെയ്തത്. പൈവളികെ കട്ടദമനെ ഗോപാലകൃഷ്ണ ഭട്ടിൻ്റെ കഴുത്തിൽ നിന്ന് രണ്ടര പവൻ തൂക്കം വരുന്ന സ്വർണ ചെയിൻ പട്ടാപ്പകൽ കവർച്ച ചെയ്‌തത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി വലയിലായത്. .
ബൈക്കിലെത്തിയ സുഹൈലും മറ്റൊരു പ്രതിയും ചേർന്ന് ഏപ്രിൽ 27ന് പുലർച്ചെ ഗോപാലകൃഷ്ണ ഭട്ടിൻ്റെ കഴുത്തിലെ സ്വർണ ചെയിൻ തട്ടിയെടുത്ത് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ കുമ്പള പൊലീസ് കേസെടുത്തിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തി. പ്രതി വയനാട്ടിലെ കോഴിക്കടയിൽ ജോലിക്കാരനാണെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതി ബദിയഡ്ക, കുംബ്ലെ, വിദ്യാനഗർ, കാസർകോട് പോലീസ് സ്റ്റേഷൻ പരിധികളിൽ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. അന്വേഷണങ്ങൾ നടക്കുകയാണ്. സബ് ഇൻസ്‌പെക്ടർമാരായ അൻസാർ, ദിനേശ്, പോലീസ് ഉദ്യോഗസ്ഥരായ ആരിഫ്, ശ്രീനേഷ് എന്നിവർ ഓപ്പറേഷനിൽ പങ്കെടുത്തു.
Post a Comment