തദ്ദേശ തിരഞ്ഞെടുപ്പ്; അന്തിമ വോട്ടർപട്ടിക ജൂലായ് ഒന്നിന്
കാസർകോട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ കരട് വോട്ടർപട്ടിക ജൂൺ ആറിനും അന്തിമപട്ടിക ജൂലായ് ഒന്നിനും പ്രസിദ്ധീകരിക്കും. വോട്ടർ പട്ടികയുടെ പുതുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ചേർന്ന യോഗത്തിൽ കളക്ടർ കെ. ഇമ്പശേഖറാണ് ഇക്കാര്യം അറിയിച്ചത്. ഈ കാലായളവിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരായ അതത് തദ്ദേശ സ്ഥാപന സെക്രട്ടറിമാർ മുൻപാകെ പേര് ചേർക്കൽ, ഒഴിവാക്കൽ, വാർഡുകളിൽ നിന്നും മറ്റു വാർഡുകളിലേക്ക് വോട്ട് മാറ്റൽ തുടങ്ങിയവക്കുള്ള അപേക്ഷ സമർപ്പിക്കാം. യോഗത്തിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ പി. അഖിൽ, തദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ജെയ്സൻ മാത്യു, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
Post a Comment