JHL

JHL

രണ്ട് പതിറ്റാണ്ടിന് ശേഷം ശിഷ്യന്മാരെ കാണാൻ ഗുരുവര്യർ അഷ്റഫ് ഉസ്താദ് മൊഗ്രാലിലെത്തി; സ്വീകരണമൊരുക്കി മുഹ്യയദ്ധീൻ ജുമാ മസ്ജിദ് കമ്മിറ്റി

 


മൊഗ്രാൽ(www.truenewsmalayalam.com) :  നന്മയുടെ ഗതകാല ഓർമ്മകളുണർ ത്തി രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ശിഷ്യന്മാരെ കാണാൻ ഗുരുവര്യർ അഷ്റഫ് ഉസ്താദ് മൊഗ്രാലിലെത്തിയപ്പോൾ ആഹ്ലാദത്തിന്റെ തിരയടി.

മൊഗ്രാൽ ഗവ: വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ അറബി അധ്യാപകനായും, മൊഗ്രാൽ മുഹ്ഹ്യദ്ദീൻ ജുമാമസ്ജിദിന്റെ കീഴിലുള്ള നൂറുൽഹുദാ മദ്രസയിൽ മദ്രസ അധ്യാപകനായും രണ്ടു പതിറ്റാണ്ടുകളോളം ജോലി ചെയ്തു വിരമിച്ചു പോയ അശ്റഫ് ഉസ്താദിന് ശിഷ്യന്മാരുടെ സാന്നിധ്യത്തിൽ ഗംഭീര സ്വീകരണമാണ് മുഹ്യ യദ്ദീൻ ജുമാ മസ്ജിദ് കമ്മിറ്റി ഒരുക്കിയത്. 

തലസ്ഥാന നഗരിയിലെ ആറ്റിങ്ങലാണ് അഷ്‌റഫ്‌ ഉസ്താദിന്റെ സ്വദേശം.

 മൊഗ്രാൽ ഗവ:വൊ ക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടു പതിറ്റാണ്ടുകളോളം അറബിക് അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു.

 കേവലം ഒരു അധ്യാപകൻ മാത്രമായിരുന്നില്ല അഷ്‌റഫ്‌ ഉസ്താദ്.

 മൊഗ്രാലിന്റെ വിദ്യാഭ്യാസ -സേവന- വികസന പ്രവർത്തനങ്ങളിളൊക്കെ അദ്ദേഹത്തിന്റെ കയ്യൊപ്പ് ഉണ്ടായിരുന്നു.

 ദീർഘകാലം മദ്രസയിൽ ജോലി ചെയ്തതുകൊണ്ടാവാം അദ്ദേഹത്തിന് മാഷിന് പകരം ഉസ്താദ് എന്ന പേരിൽ അറിയപ്പെട്ടു.

 സൗഹൃദം പുതുക്കുന്നതിനായിട്ടാണ് അഷ്റഫ് ഉസ്താദ് വീണ്ടും മൊഗ്രാലിലെത്തിയത്. 

വർഷങ്ങൾ എത്ര കൊഴിഞ്ഞാലും ഈ ഗുരുശിഷ്യ ബന്ധത്തിന് പറയാൻ കഥകൾ ഏറെയുണ്ട്. 

ഇവരുടെ സൗഹൃദവും, സന്ദേശവും കൈമാറാൻ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് തന്നെ നിലവിലുണ്ട്.

 അഷ്റഫ് ഉസ്താദിന്റെ ശിഷ്യന്മാരിൽ പലരും വിവിധ മേഖലകളിൽ പ്രവർത്തിച്ചു വരുന്നുണ്ട്. സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ, ജമാലുദ്ദീൻ സഖാഫി പെർവാഡ്, ഹമ്ദുല്ലാഹ് തങ്ങൾ, അബ്ദുല്ലത്തീഫ് സഖാഫി, കെടി അബ്ദുൽ കരീം മുസ്ലിയാർ,താഹ തങ്ങൾ, പിവി സുബൈർ നിസാമി, യഹ്യാ തങ്ങൾ, സലാം ഫൈസി പേരാൽ,എൻ എ അബ്ദുൽ ഖാദർ മാഷ്, എസ്എ അബ്ദുൽ റഹ്മാൻ മാഷ്, എസ്എ മുഹമ്മദ് സഹീദ്, ഹനീഫ് ഹാജി മൊഗ്രാൽ, ബിവി അബ്ദുൽ ഹമീദ് മൗലവി, എംഎ അഷറഫ് സാഹിബ്, മുഹമ്മദ് സ്മാർട്ട്, സിദ്ധീഖ് റഹ്മാൻ, അബ്ദുള്ള കുഞ്ഞി നട് പ്പളം, അഷ്റഫ് പെ ർവാഡ്, എംഎച്ച് അബ്ദുൽ ഖാദർ ഹാ ജി,അബ്ദുൽ മജീദ്, മുഹമ്മദ് മാസ്റ്റർ എളയോടൊടത്ത് എന്നിവരാണ് ശിഷ്യന്മാരിൽ പ്രമുഖരായിട്ടുള്ളത്.

 സ്വീകരണയോഗം മുഹിയദ്ധീൻ ജുമാ മസ്ജിദ് ഖത്തീബ് ജബ്ബാർ മൗലവി ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ അധ്യക്ഷത വഹിച്ചു. ജാഫർ മാഷ് നടുപ്പളം സ്വാഗതം പറഞ്ഞു. സെയ്യിദ് ഹമ്ദുല്ലാഹ് തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

എം മാഹിൻ മാസ്റ്റർ, അഡ്വ:സക്കീർ അഹമ്മദ്, എംഎ അബ്ദുൽ റഹ്മാൻ, സി എം ഹംസ, അഷറഫ് പെർവാഡ് , അബ്ദുള്ളക്കുഞ്ഞി നട് പ്പളം, ജമാലുദ്ദീൻ സഖാഫി, എൻഎ അബ്ദുൽ ഖാദർ മാഷ്, എഎം സിദ്ധീഖ് റഹ്മാൻ എന്നിവർ ആശംസകൾ നേർന്നു. സ്വീകരണത്തിന് അഷ്റഫ് ഉസ്താദ് നന്ദി പറഞ്ഞു.

No comments