JHL

JHL

തളങ്കര സ്വദേശി ദുബായിൽ ഹ്രദയാഘാതം മൂലം മരിച്ചു ; മാതാവ് സന്ദർശനത്തിനെത്തിയ സമയത്താണ് യുവാവിന്റെ ആകസ്മിക മരണം

കാസര്‍കോട്: തളങ്കര സ്വദേശിയായ യുവാവ് ദുബായിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ചു. മാലിക് ദിനാര്‍ നഗര്‍ സ്വദേശി മന്‍സൂറിന്റെ  മകന്‍ ഫര്‍സീന്‍ (31) ആണ് മരിച്ചത്. മാതാവ് ജുവൈരിയ.
ദുബായിലെ സ്പെയര്‍പാര്‍ട്സ് മാര്‍ക്കറ്റിലെ പോപ്പുലര്‍ ഓട്ടോ പാര്‍ട്സില്‍ ജോലി ചെയ്തുവരികയായിരുന്നു. മാതാവും സഹോദരനും ദുബായി സന്ദര്ശനത്തിനെത്തിയിരിക്കെയാണ് ആകസ്മിക മരണം സംഭവിച്ചത്.      സഹോദരങ്ങൾ ഫൈസാം, മാസിം.   


No comments