JHL

JHL

ഫെഢറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ്‌ യൂനിയൻ മെയ് ദിന റാലിയും പൊതു സമ്മേളനവും നടത്തി

കാഞ്ഞങ്ങാട്‌(www.truenewsmalayalam.com) : രാജ്യത്തെ സർക്കാർ  തൊഴിൽ മേഖലകൾ കുത്തുകൾക്ക് തീരെഴുതി കൊടുക്കുന്ന കേന്ദ്ര ഗവണ്മെന്റ് നയങ്ങൾ തിരുത്തണമെന്നും രാജ്യത്തെ തൊഴിലാളികൾക്ക് ന്യായമായ അവകാശങ്ങൾ വകവെച്ചുകൊടുത്ത് തൊഴിലിടങ്ങളിൽ സുരക്ഷ ഉറപ്പു വരുത്തണമെന്നും എഫ് ഐ ടി യു സംസ്ഥാന വൈസ് പ്രസിഡണ്ട് എം എച്ച് മുഹമ്മദ് പറഞ്ഞു.

കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളിലെ  തൊഴിലാളികൾക്ക് മിനിമം വേജസ് നടപ്പിലാക്കണമെന്ന്  കൊച്ചി ഇന്റർനാഷണൽ എയർപോർട്ട്( സിയാൽ )അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങളിലെ കരാർ തൊഴിലാളികൾ തുച്ഛമായ വേതനത്തിലാണ് ജോലി ചെയ്യുന്നത് എന്നും ലക്ഷ ക്കണക്കിന് രൂപ ഓരോ മാസവും കരാർ കമ്പനികൾ ലാഭം കൊയ്യുബോൾ തൊഴിലാളികളുടെ കുടുംബം പട്ടിണിയിൽ ആണെന്നും മിനിമം വേജസ് എയർപോർട്ടിൽ ഉടൻനടപ്പിലാക്കുമെന്നു പുതിയ കാർഗോ ഇമ്പോര്ടടെർമിനൽ ഉൽഘടനം ചെയ്തു പ്രഖ്യാപിച്ച കേരളത്തിന്റെ വ്യവസായ മന്ത്രി നാളിതുവരെ ആയിട്ടും അതെ കുറിച്ച് ഒന്നും തന്നെ മിണ്ടുന്നില്ല എന്നും എത്രയും വേഗം മിനിമം വെജസ് നടപ്പിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലിനും തൊഴിൽ അ വകാശങ്ങൾക്കുംവേണ്ടിപപൊരുതുക എന്ന തലക്കെട്ടിൽ ഫെഡറഷൻ ഓഫ് ഇന്ത്യൻ ട്രെഡ് യൂണിയൻ (എഫ്.ഐ.ടി.യു) കാസറഗോഡ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കാഞ്ഞങ്ങട് നടന്ന മെയ്‌ ദിന റാലി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഫ്.ഐ.ടി.യു. ജില്ലാ പ്രസിഡണ്ട് ഹമീദ് കക്കണ്ടം അദ്ധ്യക്ഷത വഹിച്ചു.

എഫ്.ഐ.ടി.യു. സ്റ്റേറ്റ് കമ്മറ്റി അംഗം സി എച്ച്. മുത്തലിബ്, വെൽഫെയർ പാർട്ടി ജില്ലാ കമ്മറ്റി അംഗം പി.കെ. അബ്ദുല്ല,  ടൈലറിങ്ങ് & ഗാർമെന്റ് സ് വർക്കേഴ്സ് യൂനിയൻ ജില്ലാ പ്രസിഡണ്ട് സഫിയ സമീർ, എഫ്.ഐ.ടി.യു. ജില്ലാ കമ്മറ്റി അംഗങ്ങളായ ബഷീർ അഹമ്മദ് . ടി.എം.എ. കെ.വി.അബ്ദുൾ സലാം., പി.കെ.രവി .എന്നിവർ സംസാരിച്ചു.

എം. സാലിഖ്, വി.എം. മുഹമ്മദലി സി.എച്ച്.മുഹമ്മദ് കുഞ്ഞി, സി. വനജ, യുസറ കാഞ്ഞങ്ങാട്, രാജൻ കോളം കുളം , അബ്ബാസ് വടക്കേക്കര നൂരിഷ മൂടംബ യൽ, മുഷ്താഖ് , ഇസ്മയിൽ പരവനടുക്കം എന്നിവർ റാലിക്ക് നേതൃത്വം നൽകി.

എഫ്.ഐ.ടി.യു. ജില്ലാ സെക്രട്ടരി എം.ഷഫീഖ് സ്വാഗതവും, ജില്ലാ കമ്മറ്റി അംഗം കെ.വി. പത്മനാഭൻ നന്ദിയും പറഞ്ഞു.


No comments