JHL

JHL

ഭക്ഷ്യ സുരക്ഷാ ബോധവത്കരണ ക്ലാസ്സ് നടത്തി


കുമ്പള(www.truenewsmalayalam.com)  : കെ.എച്ച്.ആർ.എ കുമ്പള യുണിറ്റിൻ്റെ നേതൃത്വത്തിൽ ഭഷ്യസുരക്ഷാവകുപ്പ് ബോധവത്കരണക്ലാസ്സ് നടത്തി.

മൊഗ്രാൽ അൽ മജിലിസ് ഹോട്ടലിൽ ചേർന്ന പരിവാടിക്ക് ജില്ലാ രക്ഷാധികാരി അബ്ദുള്ള താജ് അധ്യക്ഷതവഹിച്ചു.

 ജില്ലാ പ്രസിഡൻ്റ് നാരായണ പൂജാരി ഉൽഘാടനം ചെയ്തു. 

ജില്ലാ സെക്രട്ടറി ബിജു ചുള്ളിക്കര സംഘടനാ സന്ദേശം നൽകി. 

സംസ്ഥാന സെക്രട്ടറി ഗസാലി, ആശംസ നേർന്നു. 

ഫുഡ് സേഫ്റ്റി ജില്ലാ നോഡൽ ഓഫീസർ നിതിൻരാജ് ക്ലാസ്സ് എടുത്തു.

 വൈസ് പ്രസിഡൻ്റ് മമ്മു മുബാറക്ക് സ്വാഗതവും, സെക്രട്ടറി സവാദ് താജ് നന്ദിയും പറഞ്ഞു. 

കുമ്പള യുണിറ്റിലെ ഹോട്ടൽ ഉടമസ്ഥർ ക്ലാസ്സിൽ പങ്കെടുത്തു.


No comments