JHL

JHL

ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം, ആന്ധ്രയിൽ നിന്നും പിടികൂടിയ പ്രതിയെ കാസർഗോഡ് എത്തിച്ചു

 


കാസർഗോഡ്(www.truenewsmalayalam.com) : ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവം, ആന്ധ്രയിൽ നിന്നും പിടികൂടിയ പ്രതിയെ കാസർഗോഡ് എത്തിച്ചു. ആന്ധ്രപ്രദേശിലെ അഡോനിയിൽ നിന്നുമാണ് പ്രതിയായ കുടക് സ്വദേശി പി.എ.സലീമിനെ പോലീസ് സംഘം പിടികൂടിയത്.

പ്രതിക്ക് സ്വന്തമായി ഫോണില്ലാതത്തിനാൽ പെൺസുഹൃത്തിൻ്റെ ഫോൺ ട്രാക്ക് ചെയ്താണ് പ്രതിയെ കണ്ടെത്തിയത്.

 എസ്.ഐ. അബൂബക്കർ കല്ലായി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഷാജു കരിവെള്ളൂർ, രാജേഷ് മാണിയാട്ട്, ജിനേഷ് കുട്ടമത്ത്, സിവിൽ പോലീസ് ഓഫീസർമാരായ സജീഷ് കാസർകോട്, നിഖിൽ അച്ചാംതുരുത്തി എന്നിവരാണ് പ്രതിയെ പിടികൂടാനായി ആന്ധ്രയിലെ പോയത്

പിന്നീട് അവിടത്തെ ഇൻസ്പെക്ടറുടെ സഹായത്തോടെയാണ് പ്രതിക്കായി തിരച്ചിൽ നടത്തിയത്. തുടർന്നാണ് പ്രതിയെ പിടികൂടിയത്.

കുറ്റം സമ്മതിച്ചതിന് ശേഷമാണ് പോലീസ് വാഹനത്തിൽ നാട്ടിലേക്ക് തിരിച്ചത്. പിന്നീട് വെള്ളിയാഴ്ച വൈകീട്ട് 3.30- ഓടെ കാസർകോട്ടും രാത്രി ഒൻപതോടെ ഹൊസ്ദുർഗ് സ്റ്റേഷനിലുമെത്തിച്ചു.

No comments