JHL

JHL

ഷിറിയയിൽ കണ്ടെയ്നർ ലോറി സർവീസ് റോഡിൽ കുടുങ്ങി ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു

കുമ്പള : വിമാനത്തിന്റെ ഭാഗം കയറ്റിവന്ന കണ്ടെയ്നർ ലോറി ദേശീയപാത ആറുവരിയുടെ സർവീസ് റോഡിൽ കുടുങ്ങിയതിനെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം സ്തംഭിച്ചു. മംഗളൂരു  ഭാഗത്ത് നിന്നു ഏഴിമല നാവിക അക്കാദമിയിലേക്ക്  പോകുകയായിരുന്ന  കണ്ടെയ്നർ ലോറിയാണ് ഷിറിയ മുട്ടത്ത് സർവീസ് റോഡിൽ കുടുങ്ങിയത്. ഇതോടെ ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ലോറിക്ക് ഇടുങ്ങിയ റോഡിലൂടെ മുന്നോട്ട് പോകാൻ പ്രയാസമായതോടെയാണ് ലോറി നിർത്തി.
നാൽപതിലേറെ ചക്രമുള്ള  കണ്ടെയ്നർ ലോറിയിലാണ് ഇതു കൊണ്ടു പോയിരുന്നത്. ലോറി കുടുങ്ങിയതോടെ ഇതിലുണ്ടായിരുന്ന  സൂപ്പർവൈസർ ഇറങ്ങിപ്പോയതായി പറയുന്നു. ഡ്രൈവറും ക്ലീനറും മാത്രമാണു പിന്നിൽ ഇതിലുണ്ടായിരുന്നത്. ഇത്രയും വലിയ ഉപകരണങ്ങൾ കയറ്റി വരുമ്പോൾ ബന്ധപ്പെട്ടവരെ വിവരമറിയിക്കാൻ പോലും തയാറായിരുന്നില്ലെന്ന്  പറയുന്നു. ലോറി പാതയോരത്തേക്കു മാറ്റിയാണ് താൽക്കാലികമായി പ്രശ്നം പരിഹരിച്ചത്. ഗതാഗതം സ്തംഭിച്ചതോടെ പുതിയ റോഡിലൂടെയും വാഹനങ്ങൾ കടത്തിവിട്ടു.

No comments