JHL

JHL

ഇറാൻ പ്രസിഡന്‍റ് സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപെട്ടു ; വിദേശകാര്യ മന്ത്രിയടക്കം പ്രമുഖർ ഹെലികോപ്ടറിൽ; ഇതുവരെ കണ്ടെത്താനായില്ല


തെഹ്റാൻ(www.truenewsmalayalam.com) : ഇറാൻ പ്രസിഡന്‍റ് ഇബ്രാഹിം റഈസി സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽ പെട്ടു. പരിക്കുകളോ നാശനഷ്ടങ്ങളോ സംബന്ധിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് ഇറാന്‍റെ ഔദ്യോഗിക വാർത്ത ഏജൻസിയാ ഇർന അറിയിക്കുന്നു. ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീറബ്ദുല്ലാഹിയാൻ, കിഴക്കൻ അസർബൈജാൻ പ്രവിശ്യ ഗവർണർ മാലിക് റഹ്മത്തി, കിഴക്കൻ അസർബൈജാനിലേക്കുള്ള ഇറാനിയൻ പരമോന്നത നേതാവിന്‍റെ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി ആലു ഹാഷിം അടക്കം പ്രമുഖരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്.

രക്ഷാപ്രവർത്തകർ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ടെന്നും കാലാവസ്ഥ മോശമായതിനാൽ രക്ഷാപ്രവർത്തകർ അപകടസ്ഥലത്ത് എത്താൻ സമയമെടുക്കുമെന്നും ഇറാൻ ആഭ്യന്തര മന്ത്രി അഹ്മദ് വാഹിദി അറിയിച്ചു. അപകടത്തിൽപെട്ട ഹെലികോപ്ടറിനായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. മൂടൽമഞ്ഞുള്ള കാലാവസ്ഥയും ദുർഘടമായ പാതകളും തിരച്ചിൽ ദുഷ്കരമാക്കിയിട്ടുണ്ട്. പ്രസിഡന്‍റിനു വേണ്ടി പ്രാർത്ഥിക്കണമെന്ന് ഇറാനിലെ ന്യൂസ് ഏജൻസികൾ അഭ്യർത്ഥിച്ചു.

ഇറാൻ തലസ്ഥാനമായ തെഹ്‌റാനിൽ നിന്ന് ഏകദേശം 600 കിലോമീറ്റർ വടക്ക് പടിഞ്ഞാറാണിത്. അതിർത്തിയിലെ ജോൽഫ നഗരത്തിന് സമീപമാണ് അപകടം. ത​ബ്രീ​സി​ലേ​ക്ക് പു​റ​പ്പെ​ട്ട ഹെ​ലി​കോ​പ്ട​ർ ​ജു​ൽ​ഫ​യി​ലെ വ​ന​മേ​ഖ​ല​യി​ൽ ഇ​ടി​ച്ചി​റ​ങ്ങുകയായിരുന്നു.


അസർബൈജാൻ പ്രസിഡന്‍റ് ഇൽഹാം അലിയേവിനൊപ്പം പ്രദേശത്തെ അണക്കെട്ട് ഉദ്ഘാടനം ചെയ്യാൻ ഞായറാഴ്ച രാവിലെയാണ് റഈസി അസർബൈജാനിൽ എത്തിയത്. ഇ​റാ​ൻ - അ​സ​ർ​ബൈ​ജാ​ൻ സം​യു​ക്ത സം​രം​ഭ​മാ​യ ഖി​സ് ഖ​ലാ​സി അ​ണ​ക്കെ​ട്ട് ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് മൂ​ന്ന് ഹെ​ലി​കോ​പ്ട​റു​ക​ളി​ലാ​യാ​ണ് റ​ഈ​സി​യും സം​ഘ​വും പു​റ​പ്പെ​ട്ട​ത്. മ​റ്റു ര​ണ്ട് ഹെ​ലി​കോ​പ്ട​റു​ക​ൾ സു​ര​ക്ഷി​ത​മാ​യി തി​രി​ച്ചെ​ത്തി​യി​ട്ടു​ണ്ട്.

അ​റാ​സ് ന​ദി​ക്ക് കു​റു​കെ​യു​ള്ള അ​ണ​ക്കെ​ട്ട് അ​സ​ർ​ബൈ​ജാ​ൻ പ്ര​സി​ഡ​ന്റ് ഇ​ൽ​ഹാം അ​ലി​യേ​വി​നൊ​പ്പം ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. അ​റാ​സ് ന​ദി​യി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന മൂ​ന്നാ​മ​ത്തെ അ​ണ​ക്കെ​ട്ടാ​ണി​ത്. 450 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളും അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പു​ഴ​യാ​ണ് അ​റാ​സ്.

2021ലാ​ണ് റ​ഈ​സി പ്ര​സി​ഡ​ന്റ് പ​ദ​വി​യേ​റു​ന്ന​ത്. യു​ക്രെ​യ്ൻ അ​ധി​നി​വേ​ശ​ത്തി​നി​ടെ റ​ഷ്യ​ക്ക് ആ​യു​ധ​ങ്ങ​ള​ട​ക്കം ന​ൽ​കി ഇ​റാ​ൻ പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​ന്ന​ത് യൂ​റോ​പ്പി​നെ കൂ​ടു​ത​ൽ പ്ര​കോ​പി​പ്പി​ച്ചി​രു​ന്നു. ഇ​റാ​ൻ പ​ര​മോ​ന്ന​ത നേ​താ​വ് അ​ലി ഖാം​ന​ഈ​യു​ടെ പി​ൻ​ഗാ​മി​യാ​യി പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന 63കാ​ര​ൻ അ​മേ​രി​ക്ക ഉ​പ​രോ​ധ​മേ​ർ​പ്പെ​ടു​ത്തി​യ ഇ​റാ​ൻ നേ​താ​ക്ക​ളു​ടെ പ​ട്ടി​ക​യി​ലു​ണ്ട്.

No comments