ഉപ്പളയില്‍ ബസും ലോറിയും കൂട്ടിയിടിച്ച് ബസ് ഡ്രൈവറടക്കം മൂന്ന് പേര്‍ക്ക് പരിക്ക്
ഉപ്പള: ഉപ്പളയില്‍ ബസും ലോറിയും കൂട്ടിയിടിച്ചു. ബസ് ഡ്രൈവറടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു.തിങ്കളാഴ്ച രാവിലെ ഉപ്പള ഗേറ്റിന് സമീപമായിരുന്നു അപകടം. തലപ്പാടിയില്‍ നിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന സഫര്‍ ബസും മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയുമാണ് അപകടത്തില്‍പെട്ടത്. ബസ് ഡ്രൈവര്‍ ഉപ്പള സ്വദേശി അഷ്‌റഫിനും യാത്രക്കാരായ രണ്ട് സ്ത്രീകള്‍ക്കുമാണ് പരിക്കേറ്റത്. സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍വശം പിളര്‍ന്നു. അകത്ത് കുടുങ്ങിയ ഡ്രൈവറെ നാട്ടുകാര്‍ ബസിന്റെ ഒരു ഭാഗം പൊളിച്ചാണ് പുറത്തെടുത്തത്.
Post a Comment