JHL

JHL

സി.എച്ച്. മുഹമ്മദ് കോയ ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് ക്യാമ്പ് സംഘടിപ്പിച്ചു


 കുമ്പള(www.truenewsmalayalam.com) : കരിയർ ഓപ്‌ഷനുകൾ തിരിച്ചറിയുന്നതിന് ആവശ്യമായ അറിവ്, വിവരങ്ങൾ, വൈദഗ്ധ്യം, അനുഭവം എന്നിവ സ്വായത്തമാക്കുന്നതിന് സി.എച്ച്. മുഹമ്മദ് കോയ ഗ്രന്ഥാലയം,സിജി കാസർകോട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി,പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിങ് ക്യാമ്പ് സംഘടിപ്പിച്ചു. 

കുമ്പള ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്തംഗം ജമീല സിദ്ധീഖ് ഉദ്ഘാടനം ചെയ്തു. 

സിജി ജില്ലാ വൈസ് പ്രസിഡൻ്റ് സി.ബി അഹമ്മദ് അധ്യക്ഷനായി. 

ഗ്രന്ഥാലയം പ്രസിഡൻ്റ് അഷ്റഫ് കൊടിയമ്മ സ്വാഗതം പറഞ്ഞു.


പ്രമുഖ കരിയർ ട്രയിനർമാരായ മുജീബുള്ള കെ. മുഹമ്മദ്, നിസാർ പെർവാഡ് ക്ലാസുകൾക്ക് നേതൃത്വം നൽകി.

കുമ്പള പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ബി.എ റഹ്മാൻ ആരിക്കാടി, പഞ്ചായത്തംഗം യൂസുഫ് ഉളുവാർ,പി.ടി.എ പ്രസിഡൻ്റുമാരായ എ.കെ ആരിഫ്,അബ്ബാസ് അലി കെ, കുമ്പള അക്കാദമി ചെയർമാൻ ഇബ്രാഹീം ഖലീൽ,ഗ്രന്ഥാലയം സെക്രട്ടറി ഐ. മുഹമ്മദ് റഫീഖ്, പി.കെ അബ്ദുൽ ഖാദർ വിൽറോഡി, അസീസ് ആരിക്കാടി, നൂർ ജമാൽ, അബ്ദുൽ ഖാദർ പി.ബി, ബി.പി അബ്ദുൽ റഹിമാൻ, ഐഷത്ത് ഖുറൈശി , അബ്ദുല്ല ബി പി സംസാരിച്ചു.


No comments