JHL

JHL

കൊച്ചിയിൽ നവജാതശിശുവിനെ കൊലപ്പെടുത്തിയ സംഭവം; യുവതിയുടെ സുഹൃത്തായ തൃശൂർ സ്വദേശിക്കെതിരെ കേസ്‌


കൊച്ചി(www.truenewsmalayalam.com) : പ്രസവിച്ചയുടൻ നവജാതശിശുവിനെ ശ്വാസംമുട്ടിച്ചുകൊന്ന്‌ ഫ്ലാറ്റിനുമുകളിൽനിന്ന്‌ താഴേക്കെറിഞ്ഞ സംഭവത്തിൽ യുവതിയുടെ സുഹൃത്തായ തൃശൂർ സ്വദേശിക്കെതിരെ പൊലീസ്‌ കേസെടുത്തു.

 വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്‌ നർത്തകൻകൂടിയായ യുവാവിനെതിരെ തൃപ്പൂണിത്തുറ ഹിൽപാലസ്‌ പൊലീസ്‌ ബലാത്സംഗക്കുറ്റത്തിന് കേസെടുത്തത്‌. 

യുവാവ്‌ വാടകയ്‌ക്ക്‌ താമസിക്കുകയായിരുന്ന തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽവച്ചായിരുന്നു പീഡനം, ഇൻസ്‌റ്റഗ്രാംവഴി പരിചയപ്പെട്ട യുവാവ്‌ ഫ്ലാറ്റിലെത്തിച്ച്‌ പീഡിപ്പിച്ചുവെന്നാണ്‌ യുവതിയുടെ മൊഴി.

 യുവാവ്‌ ഒളിവിലാണ്‌. അന്വേഷണം പുരോഗമിക്കുകയാണെന്ന്‌ പൊലീസ്‌ പറഞ്ഞു. 

മൂന്നിനാണ്‌ പനമ്പിള്ളി നഗറിലെ ഫ്ലാറ്റിൽ ഇരുപത്തിമൂന്നുകാരി പ്രസവിച്ച്‌ മൂന്നുമണിക്കൂറിനകം കുഞ്ഞിനെ ശ്വാസംമുട്ടിച്ച്‌ കൊന്നശേഷം അഞ്ചാംനിലയിൽനിന്ന്‌ റോഡിലേക്ക്‌ എറിഞ്ഞത്‌.

 നവജാതശിശുവിനെ കൊന്നകേസിൽ യുവതിക്കെതിരെ അന്വേഷണം സൗത്ത്‌ പൊലീസ്‌ തുടരും. കൊലക്കുറ്റത്തിനാണ്‌ കേസ്‌. ഇവരുടെ മാനസിക–-ആരോഗ്യ നില പൂർണമായി സാധാരണനിലയിലെത്തിയ ശേഷമാകും തുടർനടപടികൾ.


No comments