JHL

JHL

എസ്എസ്എൽസി വിജയം; തുടർപഠനത്തിന് അവസരമില്ല, പരീക്ഷാ രീതിയിൽ മാറ്റം അനിവാര്യം - ജില്ലാ ദഖ്നി മുസ്ലിം അസോസിയേഷൻ

ഉപ്പള(www.truenewsmalayalam.com) : എസ്എസ്എൽസി പരീക്ഷ എഴുതിയ മുഴുവൻ കുട്ടികളെയും പാസാക്കിയെടുക്കുന്ന നിലവിലെ പരീക്ഷാ സമ്പ്രദായ രീതിയിൽ കാതലായ മാറ്റം അനിവാര്യമാണെന്ന് ജില്ലാ ദഖ്നി മുസ്ലിം അസോസിയേഷൻ (KDMA) ജനറൽബോഡി യോഗം ആവശ്യപ്പെട്ടു.

 സ്വന്തമായി പേര് തെറ്റുകൂടാതെ  എഴുതാൻ കഴിയാത്ത കുട്ടികൾ പോലും എസ്എസ്എൽസി പരീക്ഷയിൽ എ പ്ലസ് നേടുന്നുണ്ടെന്ന വിദ്യാഭ്യാസ ഡയറക്ടറുടെ തുറന്നു പറച്ചിൽ പൊതുവിദ്യാഭ്യാസ മേഖലയിൽ ചർച്ചയ്ക്ക് വിധേയമാക്കണമെന്നും, പരീക്ഷാ രീതിയിൽ വലിയ തോതിലുള്ള മാറ്റങ്ങൾ അനിവാര്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു.

 എസ്എസ്എൽസി കഴിഞ്ഞുള്ള ഉപരിപഠനമാണ് മുഖ്യം, എസ്എസ്എൽസിയിൽ മുഴുവൻ കുട്ടികളെയും പാസാക്കിയെടുക്കുക വഴി വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് അവസരം ലഭിക്കാതെ പോകുന്നു. നല്ല നിലയിൽ പഠിച്ചു ജയിച്ച കുട്ടികൾക്ക് പോലും ഇത് പ്രയാസമുണ്ടാക്കുന്നു.

 ഉപ്പള ഹനഫി ജുമാമസ്ജിദ് ഹാളിൽ വെച്ച് നടന്ന ജനറൽബോഡി യോഗം ഷെയ്ഖ് ഷഹബാൻ സാഹിബ് കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്തു.

 അസിം മണിമുണ്ട അധ്യക്ഷത വഹിച്ചു, ഷെയ്ഖ് അബ്ദുൽ നാസർ കാഞ്ഞങ്ങാട് സ്വാഗതവും റിപ്പോർട്ട് അവതരണവും നടത്തി, ഷെയ്ഖ് അഷറഫ് കീക്കൻ ജനറൽബോഡി യോഗം നിയന്ത്രിച്ചു, ആസിഫ് മൗലാന പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.

 ശരീഫ് സാഹിബ് കാസർഗോഡ്, മൗവ്വൽ ഹനഫി ജുമാ മസ്ജിദ് കമ്മിറ്റി സെക്രട്ടറി  ഷുക്കൂർ സാഹിബ്‌, ദാവൂദ് മുല്ല ഹനഫി മസ്ജിദ് പ്രസിഡണ്ട് നാസർ ചുള്ളിക്കര, ഉപ്പള ഹനഫി മസ്ജിദ് പ്രസിഡണ്ട് അബ്ദുറഷീദ്,മുഹമ്മദ് അഷ്റഫ് സാഹിബ് മൊഗ്രാൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഷെയ്ഖ് മൊയ്തീൻ സാഹിബ് മഞ്ചേശ്വരം നന്ദി പറഞ്ഞു.

ഭാരവാഹികൾ: അസീം മണിമുണ്ട (പ്രസി) മുഹമ്മദ് അഷ്റഫ് സാഹിബ് മൊഗ്രാൽ, അഷ്റഫ് കീക്കാൻ (വൈസ് പ്രസിഡണ്ട് ) ഷെയ്ഖ് അബ്ദുൽ നാസർ കാഞ്ഞങ്ങാട്( ജന: സെക്രട്ടറി ) നാസർ ചുള്ളിക്കര,ഷുക്കൂർ മവ്വൽ( ജോ: സെക്രട്ടറിമാർ ) ഷെയ്ഖ് മൊയ്തീൻ സാഹിബ് മഞ്ചേശ്വരം (ട്രഷറർ)



No comments