'"ഇടതുമുന്നണി സർക്കാരിന് മലബാറിനോട് അയിത്തം" പി.കെ. ഫിറോസ്
കാസർകോട് : ഇടതുമുന്നണി സർക്കാരിന് മലബാറിനോട് അയിത്തമാണെന്നും പ്ലസ് വൺ സീറ്റിന്റെ അപര്യാപ്തത പരിഹരിക്കുന്നതിൽ നിരന്തരമായി മലബാറിനോട് കാണിക്കുന്ന അവഗണന ഇതിന്റെ അവസാനത്തെ ഉദാഹരണമാണെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു.
എസ്.എസ്.എൽ.സി.ക്ക് ശേഷം തുടർപഠനത്തിന് അർഹത നേടിയ ജില്ലയിലെ മുഴുവൻ വിദ്യാർഥികൾക്കും അവസരം ലഭിക്കാൻ പ്ലസ് വണിന് അധിക ബാച്ച് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി അധ്യക്ഷനായി. ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്‌മാൻ, എം.എൽ.എ.മാരായ എൻ.എ. നെല്ലിക്കുന്ന്, എ.കെ.എം. അഷ്‌റഫ്, വി.കെ.പി. ഹമീദലി, പി.എം. മുനീർ ഹാജി, എം.ബി. യൂസുഫ്, കെ.ഇ.എ. ബക്കർ, എ.എം. കടവത്ത്, എൻ.എ. ഖാലിദ് എന്നിവർ സംസാരിച്ചു.
Post a Comment