കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു
കാസർകോട്: ഞായറാഴ്ച പുലർച്ചെ ബേത്തൂരപ്പാറയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഭാര്യയും ഭർത്താവും മരിച്ചു. കെ കെ കൃഷ്ണൻ (71), ഭാര്യ ചിത്രകല (57) എന്നിവരാണ് മരിച്ചത്. കേരള വ്യാപാരി ഏകോപന സമിതി അംഗവും ബേഡഡ്കയിലെ തുണിക്കടയുടെ ഉടമയുമാണ് കൃഷ്ണൻ.
ബോവിക്കാനം -കുറ്റികോൽ റോഡിൽ ബേത്തൂർപ്പാറയിൽ താഴോട്ടുള്ള റോഡിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ട് കാറിൽ ഇടിക്കുകയായിരുന്നു. നാട്ടുകാർ ഉടൻ ദമ്പതികളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Post a Comment